ലാ ലിഗയില് ബാഴ്സലോണയ്ക്ക് തകര്പ്പന് വിജയം. ഡിപോര്ട്ടീവോ അലാവസിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്ക്കാണ് ബാഴ്സ പരാജയപ്പെടുത്തിയത്. ബാഴ്സയ്ക്ക് വേണ്ടി സൂപ്പര് താരം റോബര്ട്ട് ലെവന്ഡോവ്സ്കി ഹാട്രിക് നേടി തിളങ്ങി.
🚨🚨🚨 FULL TIME!!! 🚨🚨🚨#AlavésBarça pic.twitter.com/zImqg0n7Ke
അലാവസിന്റെ തട്ടകത്തില് നടന്ന മത്സരത്തിന്റെ ഏഴാം മിനിറ്റില് തന്നെ ബാഴ്സ മുന്നിലെത്തി. ഫ്രീ കിക്കില് നിന്ന് റഫീഞ്ഞ ബോക്സിലേക്ക് ക്രോസ് നല്കുകയും ഓടിയെത്തിയ ലെവന്ഡോവ്സ്കി ഹെഡറിലൂടെ വല കുലുക്കുകയുമായിരുന്നു. 22-ാം മിനിറ്റില് റഫീഞ്ഞയുടെ ക്രോസില് നിന്നുതന്നെ ലെവന്ഡോവ്സ്കി രണ്ടാമതും സ്കോര് ചെയ്തു.
പത്ത് മിനിറ്റിനുള്ളില് ലെവന്ഡോവ്സ്കി ഹാട്രിക് പൂര്ത്തിയാക്കി. എറിക് ഗാര്സിയയുടെ പാസ് വലയിലെത്തിച്ചാണ് ലെവന്ഡോവ്സ്കി തന്റെയും ബാഴ്സയുടെയും മൂന്നാം ഗോള് നേടിയത്. രണ്ടാം പകുതിയില് ഇരുവശത്തുനിന്നും ഗോളുകളൊന്നും പിറന്നില്ല. പട്ടികയില് 24 പോയിന്റുമായി ഒന്നാമതാണ് ബാഴ്സ. 21 പോയിന്റുള്ള റയലാണ് തൊട്ടുപിന്നില്.
La Liga: Robert Lewandowski nets hattrick as Barcelona thrashes Alaves 3-0