സാഫ് വനിതാ ഫുട്ബോൾ ചാമ്പ്യൻഷിപ്പ്; ഇന്ത്യൻ വനിതാ ടീമിനെ പ്രഖ്യാപിച്ചു

കഴിഞ്ഞ തവണത്തേത് ഒഴിച്ചാൽ ചാമ്പ്യൻഷിപ്പ് തുടങ്ങിയ 2010 മുതൽ അഞ്ച് തവണയും കിരീടം നേടിയത് ഇന്ത്യയായിരുന്നു

സാഫ് വനിതാ ഫുട്‍ബോൾ ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. 23 അംഗ ടീമിനെയാണ് ദേശീയ വനിതാ സീനിയർ ടീമിന്റെ മുഖ്യ പരിശീലകൻ സന്തോഷ് കശ്യപ് പ്രഖ്യാപിച്ചത്. ഒക്ടോബർ 17 മുതൽ 30 വരെ നേപ്പാളിലെ കാഠ്മണ്ഡുവിലെ ദശരഥ് സ്റ്റേഡിയത്തിലാണ് ടൂർണമെന്റ് നടക്കുന്നത്. ബംഗ്ളാദേശ്, പാകിസ്താൻ എന്നിവർക്കൊപ്പം ഗ്രൂപ്പ് എയിലാണ് ഇന്ത്യ. ആതിഥേയരായ നേപ്പാൾ, ശ്രീലങ്ക, മാലിദ്വീപ്, ഭൂട്ടാൻ എന്നിവരടങ്ങുന്നതാണ് ഗ്രൂപ്പ് എ. നിലവിൽ ഗോവയിൽ പരിശീലനത്തിലുള്ള ടീം ഒക്ടോബർ 15 ന് കാഠ്മണ്ഡുവിലേക്ക് പുറപ്പെടും.

ഒക്ടോബർ 17 ന് പാകിസ്താനുമായാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഒക്ടോബർ 23 ന് ബംഗ്ലാദേശിനെ നേരിടും. ഒക്ടോബർ 30 നാണ് ടൂർണമെൻ്റിൻ്റെ ഫൈനൽ നടക്കുക. കഴിഞ്ഞ തവണ നേപ്പാളിനെ തോൽപ്പിച്ച് ബംഗ്ലാദേശാണ് കിരീടം നേടിയത്. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ജയം. കഴിഞ്ഞ തവണയൊഴിച്ചാൽ ചാമ്പ്യൻഷിപ്പ് തുടങ്ങിയ 2010 മുതൽ അഞ്ച് തവണയും കിരീടം നേടിയത് ഇന്ത്യയായിരുന്നു.

Content Highlights: Indian football team for Women saff chasmpionship

To advertise here,contact us