ഗ്യാലറിയിലെ കാണികളുടെ എണ്ണം കൊണ്ടും ആവേശം കൊണ്ടും പ്രശസ്തമാണ് ഐഎസ്എൽ ക്ലബായ കേരള ബ്ലാസ്റ്റേഴ്സും ജർമ്മൻ ലീഗ് ക്ലബായ ബൊറൂസ്സിയ ഡോര്ട്ട്മുണ്ടും. ഇതിന് മുമ്പ് തന്നെ പലതവണ ഇരുടീമുകളുടെ ആരാധകരുമായി ചില താരതമ്യ ചർച്ചകളുമുണ്ടായിരുന്നു. രണ്ട് ക്ലബുകളുടെയും പ്രധാന ജഴ്സി മഞ്ഞയാൽ നിറഞ്ഞതാണ് എന്ന കൗതുകവും ഇതിനൊപ്പമുണ്ട്. ഇപ്പോഴിതാ ബ്ലാസ്റ്റേഴ്സിന്റെ ആരാധകരെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് ഡോര്ട്ട്മുണ്ട് ക്ലബ്ബ്. ഏറ്റവും കൂടുതല് ആരാധകരുള്ള ക്ലബ്ബേതെന്ന ചോദ്യവുമായി സാമൂഹികമാധ്യമങ്ങളില് നടത്തിയ ഒരു പോളിന്റെ റിസൾട്ട് പങ്കുവെച്ചാണ് ജർമ്മൻ ക്ലബ്ബിന്റെ പ്രതികരണം.
Something we can agree on 🤝 https://t.co/66n1hp5S1L pic.twitter.com/IeprbHdNea
ഫിയാഗോ എന്ന സോഷ്യല് മീഡിയ ഇന്ഫ്ളുവന്സറാണ് പോള് സംഘടിപ്പിച്ചത്. ഫിയാഗോ ഫാന്സ് കപ്പ് എന്ന പേരില് സംഘടിപ്പിച്ച പോളില് ഏറ്റവും കൂടുതല് ആരാധകരുള്ള ക്ലബ്ലേതെന്ന ചോദ്യമാണ് ഉന്നയിച്ചത്. പോളില് പങ്കെടുത്തവരിൽ കൂടുതൽ പേരും കേരള ബ്ലാസ്റ്റേഴ്സാണ് ഏറ്റവും കൂടുതല് ആരാധകരുള്ള ക്ലബ്ബെന്നാണ് വോട്ട് ചെയ്തത്.
Congratulations to Kerala Blasters for winning the Fiago Fans Cup 🤩🏆🇮🇳WHAT A TOURNAMENT. Crazy fight from both sides. Respect to Dortmund & also Sporting who put up an amazing fight in the semi final, but in the end it was the Indians who took over with their insane passion… pic.twitter.com/7zDapBKs1D
50.3% പേര് ബ്ലാസ്റ്റേഴ്സിന് വോട്ടുചെയ്തപ്പോള് 49.7% പേര് ഡോര്ട്ട്മുണ്ടിനും വോട്ട് ചെയ്തു. ഫിയാഗോ പുറത്തുവിട്ട ഈ ഫലം പങ്കുവെച്ചാണ് ജര്മന് ക്ലബ്ബ് ബ്ലാസ്റ്റേഴ്സിന് അഭിനന്ദനം അറിയിച്ചത്. സാമൂഹികമാധ്യമമായ എക്സിലൂടെയായിരുന്നു മലയാളികളുടെ സ്വന്തം ടീമിന് അഭിനന്ദനം.
Content Highlights: kerala blasters and borussia dortmund fans