വിജയ വഴിയിൽ തിരിച്ചെത്തി ടോട്ടനം; വെസ്റ്റ് ഹാമിനെ തകർത്തത് ഒന്നിനെതിരെ നാല് ഗോളുകൾക്ക്

എട്ട് മത്സരങ്ങളിൽ നിന്നും നാല് ജയവും ഒരു സമനിലയും മൂന്ന് തോൽവിയുമടക്കം 13 പോയിന്റുമായി ടേബിളിൽ ആറാമതാണ് ടോട്ടനം

ഇടവേളയ്ക്ക് ശേഷം ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വിജയ വഴിയിൽ തിരിച്ചെത്തി ടോട്ടനം. ലണ്ടനിൽ നടന്ന മത്സരത്തിൽ വെസ്റ്റ് ഹാമിനെ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ടോട്ടനം തോൽപ്പിച്ചത്. 18-ാം മിനുറ്റിൽ വെസ്റ്റ് ഹാമാണ് മത്സരത്തിൽ ആദ്യം വലകുലുക്കിയത്. മുഹമ്മദ് കുഡുസിന്റേതായിരുന്നു ഗോൾ. 36-ാം മിനുറ്റിൽ മാഡിസന്റെ പാസിൽ നിന്നും കുലുസെവ്സ്കി നേടിയ ഗോളിൽ ടോട്ടനം സമനില പിടിച്ചു.

എന്നാൽ രണ്ടാം പകുതിക്ക് ശേഷം ടോട്ടനം ഉണർന്ന് തന്നെ കളിച്ചു. 52-ാം മിനുറ്റിൽ ബിസോമയുടെ ഗോളിൽ മുന്നിലെത്തി. 55-ാം മിനുറ്റിൽ വെസ്റ്റ് ഹാമിന്റെ അരിയോള സെൽഫ് ഗോൾ കൂടി നേടികൊടുത്തതോടെ സ്കോർ 3-1 ലെത്തി. 60-ാം മിനുറ്റിൽ സാറിന്റെ പാസിൽ സോൺ കൂടി ഗോൾ നേടിയതോടെ സ്കോർ 4-1ല്‍ അവസാനിച്ചു.

നിലവിൽ എട്ട് മത്സരങ്ങളിൽ നിന്നും നാല് ജയവും ഒരു സമനിലയും മൂന്ന് തോൽവിയുമടക്കം 13 പോയിന്റുമായി ടേബിളിൽ ആറാമതാണ് ടോട്ടനം. എട്ട് മത്സരങ്ങളിൽ നിന്ന് രണ്ട് ജയവും രണ്ട് സമനിലയും നാല് തോൽവിയുമായി എട്ട് പോയിന്റുള്ള വെസ്റ്റ് ഹാം പോയിന്റ് പട്ടികയിൽ 14-ാം സ്ഥാനത്താണ്.

ഏഴ് മത്സരങ്ങളിൽ ആറ് ജയവും ഒരു തോൽവിയുമായി 18 പോയിന്റിൽ ലിവർപൂൾ ഒന്നാം സ്ഥാനത്തും ഏഴ് മത്സരങ്ങളിൽ നിന്ന് അഞ്ചു വിജയവും രണ്ട് സമനിലയുമായി 17 പോയിന്‍റുള്ള

മാഞ്ചസ്റ്റർ സിറ്റി രണ്ടാം സ്ഥാനത്തുമാണ്.

Content Highlights: Tottenham win in English premier league

To advertise here,contact us