ചെന്നൈ-ഗോവ പോരാട്ടം ബലാബലം; സമനിലയിൽ പിരിഞ്ഞു

11-ാം മിനിറ്റിൽ ജോർദാൻ വിൽമർ ഗില്ലിലൂടെ ചെന്നൈയിൻ എഫ്സിയാണ് മത്സരത്തിലെ ആദ്യ ലീഡ് നേടിയത്

ചെന്നൈയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന ആറാം മത്സരത്തിൽ ചെന്നൈ എഫ്‌സിയും എഫ്‌സി ഗോവയും 2-2 സമനിലയിൽ പിരിഞ്ഞു. 11-ാം മിനിറ്റിൽ ജോർദാൻ വിൽമർ ഗില്ലിലൂടെ ചെന്നൈയിൻ എഫ്സിയാണ് മത്സരത്തിലെ ആദ്യ ലീഡ് നേടിയത്. എന്നാൽ ഹാഫ് ടൈമിന് തൊട്ടുമുമ്പ് ഉദാന്ത സിംഗിന്റെ തകർപ്പൻ ഫിനിഷിങിൽ എഫ്‌സി ഗോവ സമനില പിടിച്ചു.

രണ്ടാം പകുതിയുടെ തുടക്കത്തിൽ എഫ്‌സി ഗോവയാണ് മികച്ചു കളിച്ചത്. 51-ാം മിനിറ്റിൽ അർമാൻഡോ സാദികു ഗോവയ്ക്ക് വേണ്ടി പെനാൽറ്റി ഗോളാക്കി മാറ്റി. ബോക്സിനുള്ളിൽ ഗോവയുടെ ഡെജെൻ ഡ്രാസിക്കിനെ മിത്ര ഫൗൾ ചെയ്തതിനായിരുന്നു റഫറി പെനാൽറ്റി വിധിച്ചത്. എന്നാൽ 79-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ ഡാനിയൽ ചിമ ചുക്വു ഒരു കോർണറിലൂടെ ആതിഥേയർക്ക് സമനില നേടി കൊടുത്തു.

ഒക്ടോബർ 31 ന് പഞ്ചാബ് എഫ്‌സിയുമായാണ് ചെന്നൈയുടെ അടുത്ത മത്സരം. നവംബർ 2ന് ലീഗ് ടോപ്പറായ ബെംഗളൂരു എഫ്‌സിയുമായാണ് ഗോവയുടെ അടുത്ത മത്സരം. നിലവിൽ അഞ്ച് മത്സരങ്ങളിൽ നിന്ന് രണ്ട് ജയവും രണ്ട് തോൽവിയും ഒരു സമനിലയുമായി എട്ട് പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് ചെന്നൈ. ആറ് മത്സരങ്ങളിൽ നിന്ന് ഒരു ജയവും മൂന്ന് സമനിലയും രണ്ട് തോൽവിയുമായി ആറ് പോയിന്റിൽ എട്ടാം സ്ഥാനത്താണ് ഗോവ.

Content Highlights: Isl match chennai vs goa

To advertise here,contact us