പ്രീമിയര് ലീഗ് പോരാട്ടത്തില് സതാംപ്ടണെ തകര്ത്ത് മാഞ്ചസ്റ്റര് സിറ്റി. ഇത്തിഹാദ് സ്റ്റേഡിയത്തില് നടന്ന മത്സരത്തില് എതിരില്ലാത്ത ഒരു ഗോളിനാണ് സിറ്റി വിജയം സ്വന്തമാക്കിയത്. എര്ലിങ് ഹാലണ്ടാണ് സിറ്റിയുടെ വിജയഗോള് നേടിയത്.
FULL-TIME | Three more points 💪🩵 1-0 🟡 #ManCity | @okx pic.twitter.com/5cCaVsCu3T
സ്വന്തം കാണികളെ ആവേശത്തിലാക്കി സിറ്റി തുടക്കത്തില് തന്നെ ലീഡെടുത്തു. അഞ്ചാം മിനിറ്റിലാണ് ഹാലണ്ട് സതാംപ്ടണിന്റെ വലയിലേക്ക് നിറയൊഴിച്ചത്. മാത്യൂസ് ന്യൂനസ് നല്കിയ ക്രോസ് പിടിച്ചെടുത്ത ഹാലണ്ട് എതിര്താരങ്ങളെ മറികടന്ന് അതിവേഗ നീക്കത്തിലൂടെയാണ് പന്ത് വലയിലെത്തിച്ചത്. പിന്നീടും സിറ്റി നിരവധി അവസരങ്ങള് സൃഷ്ടിച്ചെങ്കിലും ഗോളിലേക്ക് എത്തിയില്ല. ഇതോടെ ഹാലണ്ടിന്റെ ഒറ്റ ഗോളില് സിറ്റി മൂന്ന് പോയിന്റ് സ്വന്തമാക്കി. ഇതോടെ ഈ സീസണിൽ 11 ഗോളുകളായി ഹാലണ്ടിന്റെ അക്കൗണ്ടിൽ.
സതാംപ്ടണെതിരെയുള്ള വിജയത്തോടെ ലീഗ് പട്ടികയില് ഒന്നാം സ്ഥാനത്തേക്ക് മുന്നേറാന് സിറ്റിക്ക് സാധിച്ചു. ഒന്പത് മത്സരങ്ങളില് നിന്ന് 23 പോയിന്റാണ് പെപ് ഗ്വാര്ഡിയോളയ്ക്കും സംഘത്തിനും ഉള്ളത്. എട്ട് മത്സരങ്ങളില് നിന്ന് 21 പോയിന്റുമായി ലിവര്പൂളാണ് രണ്ടാം സ്ഥാനത്ത്. ഒരു വിജയം പോലുമില്ലാത്ത സതാംപ്ടണ് ലീഗില് അവസാന സ്ഥാനത്താണ്.
Content Highlights: Premier League 2024-25: Erling Haaland scores as Manchester City Beat Southampton