ഒറ്റഗോളില്‍ വിജയം പിടിച്ചെടുത്ത് ഫോഴ്‌സ കൊച്ചി; സൂപ്പര്‍ ലീഗ് കേരളയില്‍ തൃശൂരിന് തോല്‍വിയോടെ മടക്കം

സ്വന്തം തട്ടകത്തിൽ കൊച്ചിയുടെ അവസാന അങ്കമായിരുന്നു ഇത്‌

സൂപ്പര്‍ ലീഗ് കേരളയില്‍ തൃശൂര്‍ മാജിക് എഫ്‌സിക്ക് തോല്‍വിയോടെ മടക്കം. ഫോഴ്‌സ കൊച്ചിക്കെതിരെ നടന്ന മത്സരത്തില്‍ ഒരു ഗോളിനാണ് തൃശൂര്‍ പരാജയം ഏറ്റുവാങ്ങിയത്. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ ബ്രസീല്‍ താരം ദോറിയല്‍ടണ്‍ ഗോമസാണ് കൊച്ചിയുടെ വിജയഗോള്‍ നേടിയത്.

സ്വന്തം തട്ടകത്തിൽ കൊച്ചിയുടെ അവസാന അങ്കമായിരുന്നു ഇത്‌. കൊച്ചിക്ക് നിരവധി അവസരങ്ങൾ‌ ലഭിച്ചിരുന്നെങ്കിലും ​ഗോളിലെത്തിയിരുന്നില്ല. എങ്കിലും നിരന്തരമായ ആക്രമണങ്ങളിലൂടെ തൃശൂരിന്റെ പ്രതിരോധ നിരയെ വിറപ്പിക്കാന്‍ ആതിഥേയര്‍ക്ക് സാധിച്ചു.. ഗോൾകീപ്പർ വി വി പ്രതീഷാണ്‌ പലപ്പോഴും തൃശൂരിൻ‌റെ രക്ഷയ്‌ക്കെത്തിയത്‌.

ഇടവേളയ്‌ക്കുശേഷവും കൊച്ചിക്ക് ലക്ഷ്യത്തിലെത്താനായില്ല. തുടർച്ചെ ലഭിച്ച നാല്‌ അവസരവും ദോറിയൽടൺ പാഴാക്കി. ഇതിനിടെ മിന്നൽ പ്രത്യാക്രമണത്തിലൂടെ തൃശൂരും തിരിച്ചടിച്ചെങ്കിലും കൊച്ചി ​ഗോൾകീപ്പർ എസ്‌ ഹജ്‌മൽ രക്ഷയ്ക്കെത്തി. 81-ാം മിനിറ്റിലാണ്‌ മത്സരത്തിലെ ഏക​ഗോൾ പിറക്കുന്നത്. തൃശൂരിന്റെ പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത് ദോറിയല്‍ടണ്‍ വലകുലുക്കി. ഇതോടെ ഒറ്റ​ഗോളിൽ കൊച്ചി വിജയമുറപ്പിച്ചു.

Contnet Highlights: Super League Kerala: Forca Kochi beats Thrissur Magic FC

To advertise here,contact us