കരബാവോ കപ്പ്; മാഞ്ചസ്റ്റര്‍ സിറ്റിയെ വീഴ്ത്തി ടോട്ടനം ക്വാര്‍ട്ടറില്‍

ക്വാര്‍ട്ടറില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായാണ് ടോട്ടനം ഏറ്റുമുട്ടുക

കരബാവോ കപ്പില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ തോല്‍പ്പിച്ച് ടോട്ടനം ക്വാര്‍ട്ടര്‍ ഫൈനലില്‍. ആവേശകരമായ പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ടോട്ടനം സിറ്റിയെ വീഴ്ത്തിയത്. ടോട്ടനത്തിന് വേണ്ടി ടിമോ വെര്‍ണറും പേപ്പ് മാറ്റര്‍ സാറും ലക്ഷ്യം കണ്ടപ്പോള്‍ മാത്യുസ് ന്യൂനസ് സിറ്റിയുടെ ആശ്വാസഗോള്‍ നേടി.

We're into the quarter finals of the @Carabao_Cup! 🤩 pic.twitter.com/pU9Gq1Flxs

ആദ്യ പകുതിയിലാണ് മത്സരത്തിലെ മൂന്ന് ഗോളുകളും പിറന്നത്. സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തിന്റെ അഞ്ചാം മിനിറ്റില്‍ തന്നെ ടോട്ടനം ലീഡെടുത്തു. ടിമോ വെര്‍ണറാണ് ആതിഥേയര്‍ക്ക് ആദ്യ ലീഡ് സമ്മാനിച്ചത്. 25-ാം മിനിറ്റില്‍ പേപ്പ് മാറ്റര്‍ സാറും കൂടെ ലക്ഷ്യം കണ്ടതോടെ ടോട്ടനം ലീഡ് ഇരട്ടിയാക്കി.

ആദ്യപകുതി പിരിയുന്നതിന് തൊട്ടുമുന്‍പ് സിറ്റി തിരിച്ചടിച്ചു. മാത്യൂസ് ന്യൂനസ് നേടിയ ഗോളില്‍ സിറ്റി തിരിച്ചുവരവിന്റെ പ്രതീക്ഷ നല്‍കിയെങ്കിലും ഫലമുണ്ടായില്ല. രണ്ടാം പകുതിയില്‍ സമനില കണ്ടെത്താനുള്ള സിറ്റി കിണഞ്ഞുപരിശ്രമിച്ചെങ്കിലും ടോട്ടനത്തിന്റെ പ്രതിരോധം ഉറച്ചുനിന്നു. പരാജയത്തോടെ സിറ്റി കരബാവോ കപ്പില്‍ നിന്ന് പുറത്തായി. ക്വാര്‍ട്ടറില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായാണ് ടോട്ടനം ഏറ്റുമുട്ടുക.

Content Highlights: Tottenham Hotspur oust Manchester City from the Carabao Cup

To advertise here,contact us