ഫുട്ബോള്‍ മത്സരത്തിനിടെ ഇടിമിന്നലേറ്റു; കളിക്കാരന് ദാരുണാന്ത്യം, വീഡിയോ വൈറല്‍

പെറുവിലെ ഹുവാന്‍കയോയില്‍ നടന്ന മത്സരത്തിനിടെയാണ് അപകടമുണ്ടായതെന്നാണ് ദ സൺ റിപ്പോർട്ട് ചെയ്തത്.

ഫുട്‌ബോള്‍ മത്സരത്തിനിടെ മൈതാനത്ത് ഇടിമിന്നലേറ്റ് കളിക്കാരന് ദാരുണാന്ത്യം. പെറുവിലാണ് കളിക്കാരെയും കാണികളെയും ഞെട്ടിച്ച സംഭവം അരങ്ങേറിയത്. അഞ്ച് കളിക്കാര്‍ക്ക് പരിക്കേറ്റു. കളിക്കാരന്‍ ഇടിമിന്നലേറ്റ് മരിച്ചുവീഴുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

പെറുവിലെ നഗരമായ ഹുവാന്‍കയോയില്‍ നടന്ന മത്സരത്തിനിടെയാണ് അപകടമുണ്ടായതെന്നാണ് ദ സൺ റിപ്പോർട്ട് ചെയ്തത്. മത്സരത്തിനിടെ കനത്ത ഇടിമിന്നലോടുകൂടിയ മഴ പെയ്തതോടെ മത്സരം നിര്‍ത്തിവെക്കേണ്ട‍ിവന്നിരുന്നു. ഉടനെ റഫറി കളിക്കാരോട് മൈതാനം വിട്ട് തിരികെ പോകാന്‍ ആവശ്യപ്പെട്ടു.

SHOCKING- Lightning kills player during soccer match in Peru,One player died and several were injured.The victim has been identified as defender José Hugo de la Cruz Meza, who was playing as a back; additionally, goalkeeper Juan Choca is in critical condition with severe burns. pic.twitter.com/5qjOaIwJG6

റഫറിയുടെ നിര്‍ദ്ദേശപ്രകാരം കളിക്കാര്‍ തിരികെ പോകുന്നതിനിടെയാണ് ശക്തമായ മിന്നലുണ്ടായത്. 39 കാരനായ ഡിഫൻഡർ ജോസ് ഹ്യൂഗോ ഡി ലാ ക്രൂസ് മെസയ്ക്കാണ് ഇടിമിന്നലേറ്റത്. ഇദ്ദേഹം മൈതാനത്ത് തന്നെ മരിച്ചുവീണു. പരിക്കേറ്റവരെ ഉടന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഗോൾകീപ്പർ ജുവാൻ ചോക്ക ലാക്ട (40)ക്ക് ഗുരുതരമായി പൊള്ളലേറ്റുവെന്നാണ് റിപ്പോർട്ട്. മിന്നൽ ഏൽക്കുന്നതിന് തൊട്ടുപിന്നാലെ മറ്റു താരങ്ങൾ നിലത്ത് വീഴുന്നതും വീഡിയോയിൽ കാണാം. അപകടത്തെ തുടര്‍ന്ന് മത്സരം ഉപേക്ഷിച്ചു.

Content Highlights: Footballer killed, five injured as lightning strikes during soccer match: video goes Viral

To advertise here,contact us