മെസ്സിക്കും മയാമിക്കും 'അറ്റ്‌ലാന്റ ഷോക്ക്'; MLS പ്ലേ ഓഫിലെ ആദ്യ റൗണ്ടില്‍ തന്നെ പുറത്ത്

സൂപ്പര്‍ താരം ലയണല്‍ മെസ്സി മയാമിക്ക് വേണ്ടി ഗോള്‍ നേടിയെങ്കിലും സെമി കാണാതെ പുറത്താവുകയായിരുന്നു.

സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ ഇന്റര്‍ മയാമി മേജര്‍ ലീഗ് സോക്കര്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്ത്. പ്ലേ ഓഫ് മത്സരത്തിന്റെ ആദ്യ റൗണ്ടില്‍ അറ്റ്‌ലാന്റ യുണൈറ്റഡിനോട് പരാജയം വഴങ്ങിയതോടെയാണ് മയാമി ലീഗില്‍ നിന്ന് പുറത്തായത്. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് മയാമിയെ അറ്റ്‌ലാന്റ വീഴ്ത്തിയത്. സൂപ്പര്‍ താരം ലയണല്‍ മെസ്സി മയാമിക്ക് വേണ്ടി ഗോള്‍ നേടിയെങ്കിലും സെമി കാണാതെ പുറത്താവുകയായിരുന്നു.

ATLANTA OVER 𝐄𝐕𝐄𝐑𝐘𝐓𝐇𝐈𝐍𝐆.#UniteThe404 x #MLSCupPlayoffs pic.twitter.com/J5BmaijJOB

സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ മയാമിയാണ് ആദ്യം ലീഡെടുത്തത്. 17-ാം മിനിറ്റില്‍ മത്തിയാസ് റോഹാസാണ് ആതിഥേയര്‍ക്ക് വേണ്ടി ഗോള്‍ നേടിയത്. എന്നാല്‍ തൊട്ടടുത്ത മിനിറ്റില്‍ തന്നെ അറ്റ്‌ലാന്റയുടെ മറുപടിയെത്തി. 19-ാം മിനിറ്റില്‍ ജമാല്‍ തിയാരെ അറ്റ്‌ലാന്റയുടെ സമനില ഗോള്‍ കണ്ടെത്തി. 21-ാം മിനിറ്റില്‍ വീണ്ടും ഗോള്‍ കണ്ടെത്തി തിയാരെ അറ്റ്‌ലാന്റയെ മുന്നിലെത്തിച്ചു.

Also Read:

Football
എമിയുടെ വില്ലയെ തകര്‍ത്ത് റെഡ്‌സിന്റെ തേരോട്ടം; ലിവര്‍പൂള്‍ കുതിക്കുന്നു, ലീ​ഗിൽ ഒന്നാമത്

രണ്ടാം പകുതിയില്‍ മെസ്സിയിലൂടെ മയാമി സമനില കണ്ടെത്തി. 65-ാം മിനിറ്റിലായിരുന്നു മെസ്സിയുടെ ഗോള്‍. എന്നാല്‍ 76-ാം മിനിറ്റില്‍ മിഡ്ഫീല്‍ഡര്‍ ബാര്‍ട്ടോസ് സ്ലിസിന്റെ തകര്‍പ്പന്‍ ഹെഡര്‍ ഗോള്‍ അറ്റ്‌ലാന്റയ്ക്ക് ലീഡും വിജയവും സമ്മാനിച്ചു. പരാജയത്തോടെ മെസ്സിയുടെയും മയാമിയുടെയും എംഎല്‍എസ് കിരീടമോഹങ്ങള്‍ അവസാനിച്ചു. സെമിയില്‍ ഒര്‍ലാന്‍ഡോ സിറ്റിയെയാണ് അറ്റ്‌ലാന്റ യുണൈറ്റഡ് നേരിടുക.

Content Highlights: Lionel Messi, Inter Miami Eliminated from MLS Cup Playoffs

To advertise here,contact us