തുടര്ച്ചയായ നാലാം മത്സരത്തിലും പരാജയം വഴങ്ങി മാഞ്ചസ്റ്റര് സിറ്റി. പ്രീമിയര് ലീഗില് ബ്രൈറ്റണോട് ഒന്നിനെതിരെ രണ്ട് ഗോളുകള്ക്കാണ് സിറ്റി പരാജയം വഴങ്ങിയത്. ഒരു ഗോളിന് മുന്നിട്ട് നിന്നതിന് ശേഷമാണ് സിറ്റി വിജയം കൈവിട്ടത്. പെപ് ഗ്വാര്ഡിയോളയുടെ കരിയറില് ആദ്യമായാണ് തുടര്ച്ചയായ നാല് മത്സരങ്ങളിലും സിറ്റിക്ക് വിജയിക്കാന് കഴിയാത്തത്.
🔵⚪️ Brighton make it four defeats in a row for Manchester City in all competitions! 🤯It’s the first time in the Pep Guardiola era. pic.twitter.com/GyFX770a0p
ബ്രൈറ്റണിന്റെ തട്ടകത്തില് നടന്ന മത്സരത്തില് സിറ്റിയാണ് തുടക്കത്തില് തന്നെ ലീഡെടുത്തത്. 23-ാം മിനിറ്റില് എര്ലിങ് ഹാലണ്ടാണ് സിറ്റിയെ മുന്നിലെത്തിച്ചത്. ആദ്യ പകുതിയില് ആക്രമിച്ച് കളിച്ചെങ്കിലും ലീഡ് ഉയര്ത്താന് സിറ്റിക്ക് സാധിച്ചില്ല.
രണ്ടാം പകുതിയുടെ അവസാനനിമിഷങ്ങളില് ബ്രൈറ്റണ് തിരിച്ചടിച്ചു. പകരക്കാരനായി ഇറങ്ങിയ ജാവോ പെഡ്രോയാണ് 78-ാം മിനിറ്റില് ആതിഥേയരെ ഒപ്പമെത്തിച്ചത്. 83-ാം മിനിറ്റില് ബ്രൈറ്റണ് ലീഡെടുക്കുകയും ചെയ്തു. പെഡ്രോയുടെ അസിസ്റ്റില് മാറ്റ് ഒ'റിലിയാണ് ബ്രൈറ്റണെ മുന്നിലെത്തിച്ചത്. അവസാന മിനിറ്റുകളില് വഴങ്ങിയ ഗോളുകള്ക്ക് സിറ്റിക്ക് മറുപടി കണ്ടെത്താന് സാധിക്കാതെ വന്നതോടെ ബ്രൈറ്റണ് വിജയം ഉറപ്പിച്ചു.
പ്രീമിയര് ലീഗില് സിറ്റി തുടര്ച്ചയായി വഴങ്ങുന്ന രണ്ടാം പരാജയമാണിത്. ലീഗില് 11 മത്സരങ്ങളില് 23 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് സിറ്റി. 19 പോയിന്റുമായി നാലാം സ്ഥാനത്തേക്ക് മുന്നേറാന് ബ്രൈറ്റണ് സാധിച്ചു.
Content Highlights: