മെസ്സിയോ റൊണാൾഡോയോ?; മികച്ച താരം ആരെന്ന് പറഞ്ഞ് റോഡ്രി

ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരം ആരെന്ന് പറഞ്ഞ് റോഡ്രി

ലോക ഫുട്ബോളിലെ മികച്ച താരം ആരെന്ന ചോദ്യത്തിന് പ്രതികരണവുമായി ബലോൻ ദ് ഓർ ജേതാവും മാഞ്ചസ്റ്റർ സിറ്റിയുടെ താരവുമായ റോഡ്രി. ബലോൻ ദ് ഓർ ജേതാക്കളുടെ പട്ടിക എടുത്ത് നോക്കിയാൽ മാത്രം മെസ്സിയെക്കുറിച്ച് സംസാരിക്കാൻ എനിക്ക് ഏറെയുണ്ട്. എട്ട് തവണ മെസ്സി ബലോൻ ദ് ഓർ വിജയിച്ചു. അത് എങ്ങനെ സാധ്യമായെന്ന് അയാൾക്ക് അറിയുമോയെന്ന് എനിക്ക് അറിയില്ല. മെസ്സിയാണ് ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരം. ഫ്രാൻസ് ഫുട്ബോളിന് നൽകിയ അഭിമുഖത്തിൽ റോഡ്രി പറഞ്ഞു.

ഒക്ടോബർ 28ന് രാത്രി ബലോൻ ദ് ഓർ വിജയിയെ പ്രഖ്യാപിച്ചപ്പോൾ അപ്രതീക്ഷിതമായാണ് റോഡ‍്രിയുടെ പേര് വേദിയിൽ ഉയർന്നത്. റയൽ മാഡ്രിഡിന്റെ വിനീഷ്യസ് ജൂനിയറിനെ മറികടന്നാണ് റോഡ്രിയുടെ ബലോൻ ദ് ഓർ വിജയം. 2023-24 സീസണിൽ‌ ഇം​ഗ്ലീഷ് ഫുട്ബോൾ ക്ലബ് മാഞ്ചസ്റ്റർ സിറ്റിയുടെ തുടർച്ചയായ നാലാം സീസണിലെ പ്രീമിയർ ലീ​ഗ് നേട്ടം, 2024ലെ സ്പെയ്നിന്റെ യൂറോ കപ്പ് നേട്ടം തുടങ്ങിയവ റോഡ്രിയുടെ ബലോൻ ദ് ഓർ വിജയത്തിൽ നിർണായകമായി. യൂറോ കപ്പിൽ ടൂർണമെന്റിന്റെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും ഈ ഡിഫൻസീവ് മിഡ്ഫീൽഡർ ആണ്.

Also Read:

Cricket
'ഓസ്ട്രേലിയൻ ക്രിക്കറ്റ് ഈ നിലപാട് സ്വീകരിക്കാൻ പാടില്ലായിരുന്നു'; വിമർശനവുമായി ജേസൻ ​ഗില്ലസ്പി

2003ന് ശേഷം ആദ്യമായിയായിരുന്നു ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയുമില്ലാതെ ബലോൻ ദ് ഓർ പുരസ്കാരത്തിനുള്ള നാമനിർദ്ദേശ പട്ടിക പ്രഖ്യാപിച്ചത്. 2023ലും റൊണാൾഡോ ബലോൻ ദ് ഓർ പുരസ്കാരത്തിനുള്ള നാമനിർദ്ദേശ പട്ടികയിൽ ഉണ്ടായിരുന്നില്ല. എന്നാൽ 2023ൽ മെസ്സി എട്ടാം തവണയും ബലോൻ ദ് ഓർ ജേതാവായി. ക്രിസ്റ്റ്യാനോ റൊണാൾഡോ അഞ്ച് തവണ ബലോൻ ദ് ഓർ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്.

Content Highlights: Rodri in 'no doubt' over Cristiano Ronaldo vs. Lionel Messi GOAT debate

To advertise here,contact us