77 ശതമാനം പന്തടക്കം; എന്നിട്ടും പരാഗ്വെയോട് തോറ്റ് മെസ്സിയുടെ അർജന്റീന

ലോകകപ്പ് യോഗ്യത റൗണ്ടിൽ നടന്ന മറ്റൊരു മത്സരത്തിൽ ബ്രസീൽ വെനസ്വേലയോട് സമനില വഴങ്ങി

ലോകകപ്പ് യോഗ്യത റൗണ്ടിൽ പരാഗ്വെയോട് തോറ്റ് അർജന്റീന. പരാഗ്വെയിലെ ഡിഫെൻസോറസ് ഡെൽ ചാക്കോ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അർജൻ്റീനയെ 2-1 നാണ് പരാഗ്വെ പരാജയപ്പെടുത്തിയത്. ലൗട്ടാരോ മാർട്ടിനെസിലൂടെ അർജൻ്റീനയാണ് ആദ്യം ലീഡെടുത്തത്. എൻസോ ഫെർണാണ്ടസസിന്റെ അസിസ്റ്റിൽ 11-ാം മിനിറ്റിലായിരുന്നു താരം ഗോൾ നേടിയത്. അർജന്റീന ജഴ്‌സിയിൽ താരത്തിന്റെ 31-ാം ഗോൾ കൂടിയായിരുന്നു ഇത്.

GOLAZO DE ANTONIO SANABRIA!!!!Paraguay 1-1 Argentina pic.twitter.com/ek6DyziOlS

എന്നാൽ ഗോൾ വീണ് മിനുറ്റുകൾക്കകം തന്നെ പരാഗ്വെ തിരിച്ചടിച്ചു.19-ാം മിനിറ്റിൽ അൻ്റോണിയോ സനാബ്രിയയാണ് ആതിഥേയർക്ക് വേണ്ടി സമനില ഗോൾ നേടിയത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ ഒമർ അൽഡെറെറ്റ് ഫ്രീകിക്കിലൂടെ പരാഗ്വെയ്ക്ക് വിജയ ഗോളും നേടിക്കൊടുത്തു. ഗോൾ വഴങ്ങിയ ശേഷം കളി തിരിച്ചുപിടിക്കാൻ അർജന്റീനൻ മുന്നേറ്റം ആഞ്ഞുശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. കളിയിൽ 77 ശതമാനം ബോൾ പൊസിഷൻ അർജന്റീനയുടെ കയ്യിലായിരുന്നു. 650 പാസുകൾ അർജന്റീന നൽകിയപ്പോൾ 184 പാസുകളാണ് പരാഗ്വെ മത്സരത്തിൽ നടത്തിയത്.

2-1 Paraguay.ARGENTINA HAVE GONE BEHIND !!!!!!!!!!!!!!!!!!!!!!!!!!! SHOCK IN THE MAKING !!!!!!!!!!!!!!!!!!!!!! 🤯 pic.twitter.com/lESKRTxffb

അതേ സമയം ലോകകപ്പ് യോഗ്യത റൗണ്ടിൽ നടന്ന മറ്റൊരു മത്സരത്തിൽ ബ്രസീൽ വെനസ്വേലയോട് സമനില വഴങ്ങി. വെനസ്വേലയിലെ മതൂരിനിലെ മൊന്യൂമെന്റൽ സ്റ്റേഡിയത്തിൽ നടന്ന മത്സരം ഒന്നേ ഒന്ന് ഗോൾ നിലയിൽ അവസാനിച്ചു. ബ്രസീലിന് വേണ്ടി ബാഴ്‌സലോണയിൽ മിന്നും ഫോമിൽ കളിക്കുന്ന റാഫിഞ്ഞയാണ് ഗോൾ നേടിയത്. 43-ാം മിനിറ്റിൽ തകർപ്പൻ ഫ്രീകിക്കിലൂടെയായിരുന്നു ഗോൾ. എന്നാൽ മൂന്ന് മിനിട്ടുകൾക്കകം ടെലെസ്കോ സെഗോവിയയിലൂടെ ആതിഥേയർ സമനില പിടിച്ചു. ഒടുവിൽ 89-ാം മിനിറ്റിൽ ഗോൽസാലസിലൂടെ വെനസ്വേല വിജയഗോളും നേടി.

Also Read:

Football
വിനീഷ്യസ് പെനാൽറ്റി പാഴാക്കി; ബ്രസീൽ-വെനസ്വേല പോരാട്ടം സമനിലയിൽ

റയൽ മഡ്രിഡ് സൂപ്പർ താരം വിനീഷ്യസ് ജൂനിയർ പെനാൽറ്റി പാഴാക്കിയത് ബ്രസീലിന് തിരിച്ചടിയായി. 62-ാം മിനിറ്റിലായിരുന്നു ബ്രസീലിന് പെനാൽറ്റി ലഭിച്ചത്. ഈ സമനിലയോടെ പത്തു ടീമുകളുള്ള തെക്കനമേരിക്കൻ യോഗ്യതാ ഗ്രൂപ്പിൽ 17 പോയന്റുമായി ബ്രസീൽ മൂന്നാം സ്ഥാനത്തെത്തി. 22 പോയന്റുമായി അർജന്റീനയാണ് ഒന്നാം സ്ഥാനത്ത്. 19 പോയന്റുള്ള കൊളംബിയ രണ്ടാമതുണ്ട്.

Content Highlights: Messi, Argentina lose 2-1 to Paraguay in World Cup qualifier

To advertise here,contact us