യുവേഫ നേഷൻസ് ലീഗ്; ഗ്രീസിനെ തോൽപ്പിച്ച് ഇംഗ്ലണ്ട്; ഇസ്രയേലിനോട് സമനില വഴങ്ങി എംബാപ്പെയില്ലാത്ത ഫ്രാൻസ്

ജയത്തോടെ അഞ്ച് മത്സരങ്ങളിൽനിന്ന് 12 പോയന്റുമായി ഇംഗ്ലണ്ട് ഗ്രൂപ്പിൽ ഒന്നാമതെത്തി

യുവേഫ നേഷൻസ് ലീഗ് ഗ്രൂപ്പ് ബി മത്സരത്തിൽ ഗ്രീസിനെ മൂന്ന് ഗോളിന് തോൽപ്പിച്ച് ഇംഗ്ലണ്ട്. ഒലീ വാട്കിൻസ്, കർട്ടിസ് ജോൺസ് എന്നിവരാണ് ഇംഗ്ലണ്ടിന് വേണ്ടി ഗോൾ നേടിയത്. ഗ്രീക്ക് ഗോൾകീപ്പർ ഒഡിസിയാസ് വ്ളാകോഡിമോസ് ഒരു സെൽഫ് ഗോളും വഴങ്ങി. ഏഴാം മിനിറ്റിലായിരുന്നു ഒലീ വാട്കിൻസിന്റെ ഗോൾ. 83-ാം മിനിറ്റിൽ കർട്ടിസ് ജോൺസും ഗോൾ നേടി.

FT: France 0-0 Israël.FRANCE FAIL TO BEAT ISRAËL! ❌ pic.twitter.com/p8HqYHSwLL

ജയത്തോടെ അഞ്ച് മത്സരങ്ങളിൽനിന്ന് 12 പോയന്റുമായി ഇംഗ്ലണ്ട് ഗ്രൂപ്പിൽ ഒന്നാമതെത്തി. ഞായറാഴ്ച അയർലൻഡിനെതിരെയാണ് ഇംഗ്ലണ്ടിന്റെ അവസാന ഗ്രൂപ്പ് മത്സരം.12 പോയന്റ് തന്നെയുള്ള ഗ്രീസ് പട്ടികയിൽ രണ്ടാമതാണ്. ഗോൾവ്യത്യാസത്തിന്റെ മുൻതൂക്കത്തിലാണ് ഇംഗ്ലണ്ട് ഒന്നാമതെത്തിയത്. ഫിൻലൻഡിനെതിരെയാണ് ഗ്രീസിന്റെ അടുത്ത മത്സരം. മറ്റ് രണ്ട് മത്സരങ്ങളിൽ നോർത്ത് മാസിഡോണിയ ലാത്വിയക്കെതിരെ (1-0) ജയം സ്വന്തമാക്കിയപ്പോൾ ഫ്രാൻസ് ഇസ്രായേൽ മത്സരം ഗോൾ രഹിത സമനിലയിൽ അവസാനിച്ചു. സൂപ്പർ താരം എംബാപ്പെയില്ലാതെയാണ് ഫ്രാൻസ് ഇറങ്ങിയിരുന്നത്.

Content Highlights:UEFA Nations League; England beat Greece; France without Mbappe drew with Israel

To advertise here,contact us