ലോകകപ്പ് യോഗ്യതാ റൗണ്ട്: പരാഗ്വെയോട് തോറ്റ ക്ഷീണം മാറ്റാൻ അർജന്റീന, ജയിക്കാനുറച്ച് ബ്രസീൽ

ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ റൗണ്ടില്‍ ലാറ്റിനമേരിക്കൻ വമ്പന്മാരായ അര്‍ജന്റീനയും ബ്രസീലും നാളെ ഇറങ്ങുന്നു

ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ റൗണ്ടില്‍ ലാറ്റിനമേരിക്കൻ വമ്പന്മാരായ അര്‍ജന്റീനയും ബ്രസീലും നാളെ ഇറങ്ങുന്നു. പുലര്‍ച്ചെ അഞ്ചരയ്ക്ക് തുടങ്ങുന്ന മത്സരത്തില്‍ പെറുവാണ് അര്‍ജന്റീനയുടെ എതിരാളികള്‍. ബ്രസീല്‍ രാവിലെ 6.15ന് ഉറുഗ്വേയുമായി ഏറ്റുമുട്ടും.

തുടർച്ചയായ മത്സരങ്ങളിൽ ജയം കണ്ടെത്താൻ ബുദ്ധിമുട്ടുന്ന ഇരു ടീമുകൾക്കും മത്സരം നിർണ്ണായകമാകും. കഴിഞ്ഞ മത്സരത്തിൽ അര്‍ജന്റീന പരാഗ്വെയോട് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോറ്റപ്പോൾ ബ്രസീൽ വെനിസ്വേലയുമായി സമനില വഴങ്ങിയിരുന്നു. 77 ശതമാനം ബോൾ പൊസിഷൻ കയ്യിൽ വെച്ചിട്ടും തോൽവിയായിരുന്നു അർജന്റീനയെ കഴിഞ്ഞ മത്സരത്തിൽ കാത്തിരുന്നത്. 650 പാസുകൾ അർജന്റീന നൽകിയപ്പോൾ 184 പാസുകളാണ് പരാഗ്വെ മത്സരത്തിൽ നടത്തിയത്. റയൽ മാഡ്രിഡ് സൂപ്പർ താരം വിനീഷ്യസ് ജൂനിയർ പെനാൽറ്റി പാഴാക്കിയതാണ് കഴിഞ്ഞ മത്സരത്തിൽ ബ്രസീലിന് വിനയായത്.

Also Read:

Football
വിനീഷ്യസ് പെനാൽറ്റി പാഴാക്കി; ബ്രസീൽ-വെനസ്വേല പോരാട്ടം സമനിലയിൽ

പ്രധാന താരങ്ങളായ ലിസാന്‍ട്രോ മാര്‍ട്ടിനസ്, ജര്‍മ്മന്‍ പസല്ല, നിക്കോളാസ് ഗോണ്‍സാലസ്, ക്രിസ്റ്റ്യന്‍ റൊമേറോ, നഹുവേല്‍ മൊളിന, നിക്കോളാസ് ടാഗ്ലിയാഫിക്കോ എന്നിവർ പരിക്കേറ്റ് പുറത്തായത് അർജന്റീനയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. അതേ സമയം ഉറുഗ്വേ സ്‌ട്രൈക്കര്‍ ഡാര്‍വിന്‍ നുനിയസിനെ പിടിച്ചുകെട്ടുകയാവും ബ്രസീല്‍ പ്രതിരോധ നിരയുടെ പ്രധാന വെല്ലുവിളി. 11 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 22 പോയിന്റുള്ള അര്‍ജന്റീന ഒന്നും 19 പോയിന്റുളള ഉറുഗ്വേ രണ്ടും 17 പോയിന്റുള്ള ബ്രസീല്‍ നാലും സ്ഥാനത്താണ്. 11 മത്സരങ്ങളിൽ നിന്ന് 19 പോയിന്റ് തന്നെയുള്ള കൊളംബിയയാണ് ഗ്രൂപ്പിൽ മൂന്നാമത്.

Content Highlights:world cup qualifier; Argentina vs Peru, Brazil vs Uruguay

To advertise here,contact us