ജയിച്ചു തുടങ്ങി കേരളം; സന്തോഷ് ട്രോഫിയിലെ ആദ്യ മത്സരത്തിൽ റെയിൽവേസിനെ തോൽപ്പിച്ചു

72-ാം മിനിറ്റിൽ അജ്‌സലാണ് മത്സരത്തിലെ ഏക ഗോൾ നേടിയത്

സന്തോഷ് ട്രോഫി ഫുട്ബോളിൽ കേരളത്തിന് വിജയത്തുടക്കം. കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന ആദ്യ മത്സരത്തിൽ ശക്തരായ റെയിൽവേസിനെ ഒരു ഗോളിനാണ് കേരളം മറികടന്നത്. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം 72-ാം മിനിറ്റിൽ അജ്‌സലാണ് മത്സരത്തിലെ ഏക ഗോൾ നേടിയത്. നിജോ ഗിൽബർട്ടിന്റെ അസിസ്റ്റിൽ നിന്നും വന്ന പന്ത് അജ്‌സൽ വലയിലേക്ക് തട്ടിയിടുകയായിരുന്നു. റെയിൽവേസും ശക്തമായ മുന്നേറ്റം നടത്തിയിയെങ്കിലും കേരളത്തിന്റെ പ്രതിരോധ കോട്ടയ്ക്ക് മുന്നിൽ തട്ടിവീണു.

കേരള സൂപ്പർ ലീഗിലെ യുവനിരയുടെ കരുത്തിലാണ് കേരളം ഇറങ്ങിയത്. സൂപ്പർ ലീഗിൽ കളിച്ച 10 പേർ കേരള ടീമിൽ ഇടം പിടിച്ചിരുന്നു. മൂന്നുതവണ സന്തോഷ് ട്രോഫി ഉയർത്തിയ റെയിൽവേസും മലയാളിക്കരുത്തിലാണ് ഇറങ്ങിയിരുന്നത്. 22 അംഗ ടീമിൽ ആറ് മലയാളികൾ ഇടംപിടിച്ചിരുന്നു.

Content Highlights: kerala beat railways in santosh trophy group match

To advertise here,contact us