സസ്‌പെൻസുകൾക്ക് വിട; യുട്യൂബ് അതിഥിയെ വെളിപ്പെടുത്തി റൊണാൾഡോ

തന്റെ യുട്യൂബ് ചാനലിൽ വ്യത്യസ്ത അതിഥികളെ കൊണ്ട് വന്ന് സംസാരിക്കുകയാണ് റൊണാൾഡോയുടെ പ്രധാന രീതി

കളികളത്തിനപ്പുറം യൂട്യുബിലും തീ പടർത്തിയ താരമാണ് പോർച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാൾഡോ. കഴിഞ്ഞ ആഗസ്റ്റ് 21ന് താരം തുടങ്ങിയ യുട്യൂബ് ചാനൽ ഇതിനകം തന്നെ 60 മില്യൺ ആളുകൾ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്. തന്റെ യുട്യൂബ് ചാനലിൽ വ്യത്യസ്ത അതിഥികളെ കൊണ്ട് വന്ന് സംസാരിക്കുകയാണ് റൊണാൾഡോയുടെ പ്രധാന രീതി. കഴിഞ്ഞ ദിവസവും ചാനലിൽ ഒരു പുതിയ അതിഥി വരുന്നുവെന്ന വാർത്ത റൊണാൾഡോ പങ്കുവെച്ചിരുന്നു.

യുട്യൂബ് ചാനലിലെ അടുത്ത അതിഥി ഇന്റർനെറ്റിന്റെ അതിർവരമ്പുകൾ തകർക്കുമെന്ന് താരം പോസ്റ്റ് ചെയ്തതോടെ ഇന്റർനെറ്റിലും ചർച്ചകൾക്ക് തീ പിടിപ്പിച്ചിരുന്നു. ഇന്റർനെറ്റിൽ തരം​ഗമാകാൻ പോകുന്ന റൊണാൾഡോയുടെ യുട്യൂബ് അതിഥി മെസ്സിയാണോ എന്ന ആകാംഷയിലായിരുന്നു പലരും. എന്നാൽ ഈ സസ്‌പെൻസ് പൊട്ടിച്ച് അതിഥിയെ പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോൾ റൊണാൾഡോ. പ്രമുഖ യൂട്യൂബറായ മിസ്റ്റര്‍ ബീസ്റ്റാണ് ഏറെ കാത്തിരുന്ന ആ അതിഥി.യൂട്യൂബിൽ കോളിളക്കം സൃഷ്‌ടിച്ച മിസ്റ്റര്‍ ബീസ്റ്റിന്റെ റെക്കോർഡുകൾ തകർത്തായിരുന്നു റൊണാൾഡോയുടെ യൂട്യൂബിലേക്ക് രംഗപ്രവേശം. അതുകൊണ്ടുതന്നെ ഇന്ന് വൈകീട്ട് 7.30 ന് നടക്കുന്ന റൊണാൾഡോയും ബീസ്റ്റുമായുള്ള സംഭാഷണം ഉറ്റുനോക്കുകയാണ് ആരാധകർ.

Content Highlights: Ronaldo revealed the youtube channel guest

To advertise here,contact us