സന്തോഷ് ട്രോഫിയില്‍ കേരളത്തിന്റെ ഗോള്‍മഴ; വിജയം എതിരില്ലാത്ത 10 ഗോളിന്

മത്സരത്തിന്റെ ആറാം മിനിറ്റില്‍ മുഹമ്മദ് അജസലിലൂടെയാണ് കേരളം ആദ്യ ഗോള്‍ നേടിയത്.

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ കേരളത്തിന് തകര്‍പ്പന്‍ വിജയം. ഇത്തവണ എതിരില്ലാത്ത 10 ഗോളുകള്‍ക്ക് കേരളം ലക്ഷദ്വീപിനെ പരാജയപ്പെടുത്തി. പകരക്കാരനായി കളത്തിലിറങ്ങിയ ഇ സജീഷ് കേരളത്തിനായി ഹാട്രിക് നേടി. മുഹമ്മദ് അജ്‌സല്‍, ഗനി അഹമ്മദ് നിഗം എന്നിവര്‍ ഇരട്ടഗോളും സ്വന്തമാക്കി. നസീബ് റഹ്‌മാന്‍, വി. അര്‍ജുന്‍, മുഷറാഖ് എന്നിവര്‍ ഓരോ തവണ വല ചലിപ്പിച്ചു.

മത്സരത്തിന്റെ ആറാം മിനിറ്റില്‍ മുഹമ്മദ് അജ്സലിലൂടെയാണ് കേരളം ആദ്യ ഗോള്‍

നേടിയത്. 20-ാം മിനിറ്റില്‍ അജ്‌സല്‍ ഒരു ഗോള്‍ നേടിയിരുന്നു. ഒമ്പതാം മിനിറ്റില്‍ നസീബ് റഹ്‌മാന്‍ വലചലിപ്പിച്ചു. 37, 78, 89 മിനിറ്റുകളില്‍ ഇ സജീഷ് പന്ത് വലയിലാക്കി. ഗനി അഹമ്മദ് നിഗം 55, 81 മിനിറ്റുകളില്‍ ഗോള്‍ നേടി. വി. അര്‍ജുന്‍ 46, മുഹമ്മദ് മുഷ്‌റഫ് 57 മിനിറ്റുകളിലാണ് വല ചലിപ്പിച്ചത്.

Also Read:

Cricket
ഓസീസിനെതിരായ കൂട്ടത്തകർച്ച; ഇന്ത്യയ്ക്ക് നാണക്കേടിന്റെ റെക്കോർഡ്

ആദ്യ മത്സരത്തില്‍ കേരളം സര്‍വീസിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയിരുന്നു.ഞായറാഴ്ച പുതുച്ചേരിക്കെതിരെയാണ് കേരളത്തിന്റെ അവസാന ഗ്രൂപ്പ് മത്സരം. ഗ്രൂപ്പിലെ ചാംപ്യന്മാര്‍ക്കാണ് ഫൈനല്‍ റൗണ്ട് പ്രവേശനം ലഭിക്കുക. അതിനാല്‍ അടുത്ത മത്സരവും കേരളത്തിന് നിര്‍ണായകമാണ്.

Content Highlights: Kerala beat Lakshadweep in Santhosh trophy

To advertise here,contact us