ഇംഗ്ലീഷ് പ്രീമിയർ ലീഗ് മുൻനിര ക്ലബായ മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം തുടരുമെന്ന് പ്രഖ്യാപിച്ച് പെപ് ഗ്വാർഡിയോള. രണ്ട് വർഷത്തെ പുതിയ കരാറിലാണ് ഗ്വാർഡിയോള ഒപ്പുവെച്ചത്. കരാർ പ്രകാരം 2027 വരെ ഗ്വാർഡിയോള സിറ്റിക്കൊപ്പമുണ്ടാകും. ആറ് പ്രീമിയർ ലീഗ് കിരീടങ്ങളും രണ്ട് എഫ്എ കപ്പുകളും നാല് ലീഗ് കപ്പുകളും ചാമ്പ്യൻസ് ലീഗും മാഞ്ചസ്റ്റർ സിറ്റിക്ക് നേടി കൊടുത്ത പരിശീലകനാണ് ഗ്വാർഡിയോള. മുമ്പ് ബാഴ്സലോണയുടെ പരിശീലകനായിരുന്ന ഗ്വാർഡിയോള 2016 ലാണ് സിറ്റിയുടെ പരിശീലകനായി കളം മാറുന്നത്. ബാഴ്സലോണയ്ക്ക് വേണ്ടിയും ഡസനോളം കിരീടങ്ങൾ നേടിക്കൊടുത്തിട്ടുണ്ട്.
💙✨ Pep Guardiola: “Why staying? Well, I felt I could not leave now. It’s as simple as that. Don’t ask me the reason why”.“Maybe the four defeats was the reason why I felt I cannot leave…”. pic.twitter.com/jo40J3UwBB
നിലവിൽ പ്രീമിയർ ലീഗ് നിയമങ്ങൾ ലംഘിച്ചതിന്റെ പേരിൽ ക്ലബ് അന്വേഷണം നേരിടുന്ന ഘട്ടത്തിൽ കൂടിയാണ് ഈ കരാർ പുതുക്കൽ. നേരത്തെ സ്പാനിഷ് പരിശീലകൻ ക്ലബ് വിടുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. അതേ സമയം തുടർ തോൽവി ഏറ്റുവാങ്ങി ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്ത് നിന്നും രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുകയാണ് മാഞ്ചസ്റ്റർ സിറ്റി. 11 മത്സരങ്ങളിൽ നിന്ന് ഏഴ് ജയവും രണ്ട് തോൽവിയും രണ്ട് സമനിലയുമായി 23 പോയിന്റാണ് സിറ്റിക്കുള്ളത്. 11 മത്സരങ്ങളിൽ നിന്നും ഒമ്പത് ജയവും ഒരു സമനിലയും ഒരു തോൽവിയുമായി 28 പോയിന്റുള്ള ലിവർപൂൾ ആണ് ഒന്നാമത്.
Content Highlights:Pep Guardiola contract: Manchester City manager signs two-year extension