മെസ്സിക്കൊപ്പം വീണ്ടും മഷരാനോ; ഇന്റർമിയാമിയുടെ പുതിയ പരിശീലകനായി

അർജന്റീനയിലും ബാഴ്‌സലോണയിലും മെസ്സിയുടെ സഹകളിക്കാരനായിരുന്നു മഷരാനോ

ഇന്റർമിയാമിയുടെ പുതിയ പരിശീലകനായി ഹാവിയർ മഷരാനോ എത്തുന്നു. അർജന്റീനയിലും ബാഴ്‌സലോണയിലും മെസ്സിയുടെ സഹകളിക്കാരനായിരുന്നു മഷരാനോ. അർജന്റീനയുടെ അണ്ടർ 20 ദേശീയ ടീമിന്റെ പരിശീലക സ്ഥാനമൊഴിഞ്ഞാകും മെസ്സിയുടെ ടീമായ ഇന്റർ മിയാമിയെ പരിശീലിക്കാൻ മഷരാനോ എത്തുക. മിയാമിയുമായി 2028 വരെയുള്ള ദീർഘകാല കരാറിലാവും മഷരാനോ ഒപ്പ് വെക്കുക എന്നാണ് റിപ്പോർട്ടുകൾ. 2023 അണ്ടർ 20 ലോകകപ്പിലും 2024 ഒളിംപിക്സിലും അർജന്റീന ടീമിനെ പരിശീലിപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഇന്റർ മിയാമിയുടെ നിലവിൽ പരിശീലകനായ ജെറാർഡോ ടാറ്റ മാർട്ടിനോ ക്ലബ്ബ് വിട്ടിരുന്നു. വ്യക്തിപരമായ കാരണങ്ങളാലാണ് ടാറ്റ മാർട്ടിനോ ക്ലബ് വിടുന്നതെന്നായിരുന്നു മേജർ ലീഗ് സോക്കർ ക്ലബ്ബ് വിശദീകരണം നൽകിയത്. 2023 ൽ ക്ലബിന്റെ പരിശീലകനായ ടാറ്റ മാർട്ടിനോയും മുമ്പ് ബാഴ്‌സലോണയിൽ മെസ്സിക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്.

Also Read:

Football
ഇന്റർ മിയാമി പരിശീലകൻ ക്ലബ്ബ് വിടുന്നു; പുതിയ പരിശീലകനായി സാവിയോ മഷരാനോയോ എത്തും?

ഇന്റർമിയാമിക്ക് ലീഗ്‌സ് കപ്പ്, സപ്പോട്ടേഴ്സ് ഷീൽഡ് കപ്പ് തുടങ്ങി നിരവധി കപ്പുകൾ നേടി കൊടുത്ത ടാറ്റ മാർട്ടിന 2025 ഫിഫ ക്ലബ് ലോകകപ്പ് യോഗ്യതയും ക്ലബിന് നേടിക്കൊടുത്തു. എന്നാൽ ഈ സീസണിൽ എം എൽ എസ് കപ്പിൽ ടീം അപ്രതീക്ഷിതമായി പ്ലേ ഓഫിൽ നിന്ന് തന്നെ പുറത്തായിരുന്നു.

Content Highlights: Lionel Messi to reunite with former Barcelona and Argentina teammate as Inter Miami new coach

To advertise here,contact us