ഇന്ത്യന്‍ സൂപ്പര്‍ ലീഗ്; നോര്‍ത്ത് ഈസ്റ്റിനും മോഹന്‍ ബഗാനും വിജയം

എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് മോഹന്‍ ബഗാന്‍ ജംഷഡ്പൂരിനെ പരാജയപ്പെടുത്തിയത്

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനും മോഹന്‍ ബഗാനും വിജയം. പഞ്ചാബ് എഫ് സിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് നോര്‍ത്ത് ഈസ്റ്റ് പരാജയപ്പെടുത്തിയത്. ജംഷഡ്പൂരിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് മോഹന്‍ ബഗാന്‍ വിജയം ആഘോഷിച്ചത്.

ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റിനായി 15-ാം മിനിറ്റില്‍ ഗില്ലെര്‍മോ ഫെര്‍ണാണ്ടസ്, 18-ാം മിനിറ്റില്‍ നെസ്റ്റര്‍ ആല്‍ബിയാച്ച് എന്നിവര്‍ ഗോളുകള്‍ നേടി. 88-ാം മിനിറ്റില്‍ ഇവാന്‍ നോവോസെലെക് ആണ് പഞ്ചാബിന്റെ ആശ്വാസ ഗോള്‍ നേടിയത്.

Also Read:

Cricket
'ഞാൻ ഇപ്പം എറിയും, എന്നാൽ ‍ഞാൻ ക്രീസിൽ കേറും'; രസകരമായി ലബുഷെയ്ൻ-ജയ്സ്വാൾ സംഭാഷണം

രണ്ടാം മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് മോഹന്‍ ബഗാന്‍ ജംഷഡ്പൂരിനെ പരാജയപ്പെടുത്തിയത്. 15-ാം മിനിറ്റില്‍ ടോം ആല്‍ഡ്രഡ്, ആദ്യ പകുതിയുടെ ഇഞ്ച്വറി ടൈമില്‍ 47-ാം മിനിറ്റില്‍ ലിസ്റ്റണ്‍ കൊളാസോ, 75-ാം മിനിറ്റില്‍ ജാമീ മക്ലാരന്‍ എന്നിവരാണ് മോഹന്‍ ബഗാനായി ഗോളുകള്‍ നേടിയത്.

Content Highlights: Mohun Bagan Super Giants, NorthEast United FC won ISL matches

To advertise here,contact us