റൊണാള്‍ഡോയുടെ ഗോളിനും രക്ഷിക്കാനായില്ല; സൗദി പ്രോ ലീഗില്‍ അല്‍ നസറിന് തോല്‍വി

32-ാം മിനിറ്റില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആതിഥേയര്‍ക്ക് ലീഡ് സമ്മാനിച്ചു

സൗദി പ്രോ ലീഗില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അല്‍ നസറിന് പരാജയം. അല്‍ ഖദിസിയയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് അല്‍ നസര്‍ അടിയറവ് പറഞ്ഞത്. അല്‍ നസറിന് വേണ്ടി റൊണാള്‍ഡോയാണ് ഗോളടിച്ചത്.

⌛️ || Full time,@AlNassrFC 1:2 #AlQadisiyah pic.twitter.com/sC3OZHlxoZ

സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ അല്‍ നസറാണ് ആദ്യം മുന്നിലെത്തിയത്. 32-ാം മിനിറ്റില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആതിഥേയര്‍ക്ക് ലീഡ് സമ്മാനിച്ചു. എന്നാല്‍ അഞ്ച് മിനിറ്റുകള്‍ക്കുള്ളില്‍ അല്‍ ഖദിസിയ തിരിച്ചടിച്ചു. 37-ാം മിനിറ്റില്‍ ജൂലിയന്‍ ക്വിനോണ്‍സാണ് ഖദിസിയയുടെ സമനില ഗോള്‍ കണ്ടെത്തിയത്.

Also Read:

Football
സന്തോഷ് ട്രോഫിയില്‍ കേരളത്തിന്റെ ഗോള്‍മഴ; വിജയം എതിരില്ലാത്ത 10 ഗോളിന്

രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ റൊണാള്‍ഡോയെയും സംഘത്തെയും ഞെട്ടിച്ച് ഖദിസിയ ലീഡെടുത്തു. 50-ാം മിനിറ്റില്‍ പിയറി എമെറിക്ക് നേടിയ ഗോളില്‍ ഖദിസിയ വിജയമുറപ്പിച്ചു.

Content Highlights: Saudi Pro League: Al-Qadisiyah beats Cristiano Ronaldo's Al-Nassr

To advertise here,contact us