കളംനിറഞ്ഞ് ഡി മരിയ, അഞ്ച് മിനിറ്റിനുള്ളില്‍ രണ്ട് അസിസ്റ്റ്; ബെന്‍ഫിക്കയ്ക്ക് ത്രില്ലർ വിജയം

സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ മൊണോക്കോയാണ് ആദ്യം മുന്നിലെത്തിയത്

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഫ്രഞ്ച് ക്ലബ്ബ് മൊണോക്കോയെ പരാജയപ്പെടുത്തി ബെന്‍ഫിക്ക. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് പോര്‍ച്ചുഗീസ് ക്ലബ്ബിന്റെ വിജയം. അര്‍ജന്റൈന്‍ സൂപ്പര്‍ താരം ഏഞ്ചല്‍ ഡി മരിയയുടെ രണ്ട് അസിസ്റ്റുകളില്‍ നിന്ന് പിറന്ന ഗോളുകളാണ് ബെന്‍ഫിക്കയുടെ വിജയത്തിന് വഴിയൊരുക്കിയത്.

🏁 3 points in Monaco: ✅ #ASMSLB • #UCL pic.twitter.com/B0ZEWD3BNC

സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ മൊണോക്കോയാണ് ആദ്യം മുന്നിലെത്തിയത്. 13-ാം മിനിറ്റില്‍ എലീസെ ബെന്‍ സെഗിര്‍ ആതിഥേയരുടെ ആദ്യ ഗോള്‍ നേടി. 48-ാം മിനിറ്റില്‍ നേടിയ ഗോളിലൂടെ പാവ്‌ലിഡിസ് ബെന്‍ഫിക്കയെ ഒപ്പമെത്തിച്ചു. 58-ാം മിനിറ്റില്‍ വില്‍ഫ്രഡ് സിന്‍ഗോ റെഡ് കാര്‍ഡ് കണ്ട് പുറത്തുപോവേണ്ടി വന്നതോടെ മൊണാക്കോ പത്ത് പേരായി ചുരുങ്ങി.

Also Read:

Football
പെനാല്‍റ്റി പാഴാക്കി എംബാപ്പെ, ദുരന്തമായി റയല്‍; ആന്‍ഫീല്‍ഡില്‍ ലിവര്‍പൂളിന്റെ 'പെരുങ്കളിയാട്ടം'

67-ാം മിനിറ്റില്‍ സൗങ്കട്ടൂ മഗസ്സയിലൂടെ മൊണാക്കോ വീണ്ടും മുന്നിലെത്തി. മൊണാക്കോ വിജയമുറപ്പിച്ച നിമിഷം മത്സരത്തിന്റെ ഗതി മാറി. അവസാന മിനിറ്റുകളില്‍ ബെന്‍ഫിക്ക രണ്ട് ഗോളുകള്‍ നേടി വിജയമുറപ്പിച്ചു. 84-ാം മിനിറ്റില്‍ ആര്‍തര്‍ കാബ്രല്‍ ബെന്‍ഫിക്കയുടെ സമനില ഗോള്‍ നേടിയപ്പോള്‍ 88-ാം മിനിറ്റില്‍ സെകി അംദൂനിയുടെ ഗോളില്‍ ബെന്‍ഫിക്ക വിജയമുറപ്പിച്ചു. അഞ്ച് മിനിറ്റുകള്‍ക്കുള്ളില്‍ രണ്ട് ഗോളുകള്‍ക്ക് വഴിയൊരുക്കിയ ഏഞ്ചല്‍ ഡി മരിയയാണ് കളിയിലെ താരം.

🌟 Di María 🟰 Player of the Match! 🫶#ASMSLB • #UCL pic.twitter.com/oHJLIQfhWc

അഞ്ച് മത്സരങ്ങളില്‍ ഒന്‍പതു പോയിന്റുമായി 14-ാം സ്ഥാനത്താണ് ബെന്‍ഫിക്ക. അതേസമയം പത്ത് പോയിന്റുമായി മൊണോക്കോ എട്ടാമതാണ്.

Content Highlights: Benfica Triumphs Over Monaco 3-2 With Amdouni's Late Winner And Di Maria's Key Assists

To advertise here,contact us