സ്വന്തം തട്ടകത്തിൽ ചെന്നൈയെ മൂന്ന് ഗോളിന് തോൽപ്പിച്ചതിന്റെ ആത്മവിശ്വാസവുമായി തുടർ ജയത്തിനിറങ്ങിയ കേരള ബ്ലാസ്റ്റേഴ്സിന് എഫ്സി ഗോവയോട് ഒരു ഗോളിന്റെ തോൽവി. 40-ാം മിനിറ്റിൽ ബോറിസ് സിങാണ് സന്ദർശകർക്ക് വേണ്ടിയുള്ള ഏക ഗോൾ നേടിയത്. കളിയിൽ താരതമ്യേന മികവ് പുലർത്തിയിട്ടും ഗോളവസരങ്ങൾ തുറന്നെടുക്കാൻ കഴിയാതിരുന്നതാണ് ബ്ലാസ്റ്റേഴ്സിന് വിനയായത്. ഗോവയാകട്ടെ കിട്ടിയ അവസരം മുതലാക്കുകയും ചെയ്തു.
A solid performance & a crucial win for the #Gaurs in Kochi! 🔥⚽#KBFCFCG #ISL #LetsFootball #KeralaBlasters #FCGoa | @JioCinema @Sports18 @FCGoaOfficial @KeralaBlasters pic.twitter.com/5FxW8yF7Bs
ഗോൾ കീപ്പർ സച്ചിൻ സുരേഷിന്റെ പിഴവിൽ നിന്ന് കൂടിയായിരുന്നു ഗോവയുടെ ഗോൾ. സാഹിൽ ടവോറ നൽകിയ പന്തുമായി വലതുവിങ്ങിലൂടെ കുതിച്ച ബോറിസ് ബോക്സിന്റെ ഒരത്തുനിന്ന് തൊടുത്ത ഷോട്ട് തടയാമായിരുന്നെങ്കിലും സചിൻ സുരേഷിന്റെ കൈകളിൽ തട്ടി വലയിലേക്ക് കയറി.
തോൽവിയോടെ 10 മത്സരങ്ങളിൽ നിന്ന് മൂന്ന് ജയവും രണ്ട് സമനിലയും അഞ്ച് തോൽവിയുമായി ബ്ലാസ്റ്റേഴ്സ് ഒമ്പതാം സ്ഥാനത്തെത്തി. ഒമ്പത് മത്സരങ്ങളിൽ നിന്ന് നാല് ജയവും മൂന്ന് സമനിലയും രണ്ട് തോൽവിയുമായി ഗോവ അഞ്ചാമതാണ്.
Content Highlights: Indian super league: Kerala Blasters vs FC Goa