പുതിയ പരിശീലകൻ റൂബൻ അമോറിമിന് കീഴിൽ തങ്ങളുടെ ആദ്യ ജയം നേടി മാഞ്ചസ്റ്റർ യുണൈറ്റഡ്. യൂറോപ്പ ലീഗ് മത്സരത്തിൽ ബോദോയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് യുണൈറ്റഡ് തോൽപ്പിച്ചത്. ഒരു ഘട്ടത്തിൽ 2-1 ന് പിറകിൽനിന്നായിരുന്നു തിരിച്ചുവരവ്. ബോദോ ഗോൾകീപ്പറുടെ പിഴവ് മുതലെടുത്ത് രണ്ടാം മിനിറ്റിൽ തന്നെ ഗാർനച്ചോയിലൂടെ യുണൈറ്റഡ് ആദ്യ ഗോൾ നേടി. എന്നാൽ 19-ാം മിനിറ്റിലും 23-ാം മിനിറ്റിലും തുടരെ ഗോൾ അടിച്ച് ബോദോ 2-1 ന് മുന്നിലെത്തി. ഹാകോൺ ഇവനും സിംഗർ നാഗലുമാണ് സന്ദർശകർക്ക് വേണ്ടി ഗോൾ നേടിയത്.
A good win.More work to be done, but there's progress, and you can see it.Next up, another tough one... Everton.Thank you, Amorim, for being so flexible and adaptable! Enjoyed it!#MUFC #ManchesterUnited #ManUnited #ManUtd #UEL #MUN pic.twitter.com/M59dnbn8bV
ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് 45-ാം മിനിറ്റിൽ പക്ഷെ യുണൈറ്റഡ് സമനില ഗോൾ നേടി. ഹൊയ്ലുണ്ടിലൂടെയായിരുന്നു ഗോൾ. രണ്ടാം പകുതിയിൽ ഹൊയ്ലുണ്ട് തന്നെ യുണൈറ്റഡിന് ലീഡ് നൽകി. ഉഗാർതെയുടെ പാസിൽ നിന്ന് 50-ാം മിനിറ്റിലായിരുന്നു ഗോൾ. വിജയത്തോടെ യുണൈറ്റഡ് യൂറോപ്പ ലീഗിൽ ഒമ്പത് പോയിന്റുമായി 12 -ാം സ്ഥാനത്തേക്ക് കയറി.
Content Highlights: Manchester United 3-2 Bodø/Glimt