2024ൽ ഒരു ജയം പോലുമില്ല, ഫിഫ റാങ്കിങ്ങിൽ 127-ാം സ്ഥാനത്തേക്ക് കൂപ്പുകുത്തി ഇന്ത്യ

ഫിഫ റാങ്കിങ്ങിൽ അർജന്റീന തങ്ങളുടെ ഒന്നാം സ്ഥാനം നിലനിർത്തി

2024 കലണ്ടർ വർഷത്തിൽ ഒരു മത്സരം പോലും ജയിക്കാനാവാത്ത ഇന്ത്യൻ ഫുട്ബോൾ ടീമിന് ഫിഫ റാങ്കിങ്ങിൽ മോശം റാങ്കിങ്‌. 127-ാം സ്ഥാനത്തേക്കാണ് ഇന്ത്യ കൂപ്പുകുത്തിയത്. 2023 ൽ ഫിഫ റാങ്കിങ്ങിൽ ആദ്യ നൂറിലകപ്പെടാൻ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു. 2023 കലണ്ടർ വർഷത്തിൽ സാഫ് കപ്പും ഇന്റർകോണ്ടിനെന്റൽ കപ്പും ത്രിരാഷ്ട്ര കപ്പും നേടി ഇന്ത്യ നേട്ടം കുറിച്ചിരുന്നു. എന്നാൽ 2024 ൽ കളിച്ച 14 അന്തരാഷ്ട്ര മത്സരങ്ങളിൽ ഒന്നിൽ പോലും ജയിക്കാനായില്ല. ലോകകപ്പ് യോഗ്യത റൗണ്ട് പോരാട്ടത്തിലും എഎഫ്സി ഏഷ്യ കപ്പിലും നിറം മങ്ങിയ പ്രകടനമാണ് കാഴ്ച വെച്ചത്. ആറ് മത്സരങ്ങളിൽ തോൽവിയറിഞ്ഞപ്പോൾ അഞ്ച് മത്സരങ്ങൾ സമനിലയിലായി.

Also Read:

Cricket
പ്രധാനമന്ത്രി വക വിരുന്ന്, രോഹിത് വക പ്രസംഗം; താരങ്ങളുടെ ഓസ്‌ട്രേലിയൻ പാർലമെന്റ് സന്ദർശനം ഹിറ്റ്

അതേ സമയം ഫിഫ റാങ്കിങ്ങിൽ അർജന്റീന തങ്ങളുടെ ഒന്നാം സ്ഥാനം നിലനിർത്തി. ഫ്രാൻസ്, സ്പെയിൻ എന്നീ ടീമുകളാണ് രണ്ടും മൂന്നും സ്ഥാനത്ത്. ഇംഗ്ലണ്ട്, ബ്രസീൽ എന്നീ ടീമുകൾ നാലും അഞ്ചും സ്ഥാനങ്ങളിൽ തുടരുന്നു. പോർച്ചുഗലും നെതർലൻഡും ഓരോ സ്ഥാനം മെച്ചപ്പെടുത്തി യഥാക്രമം ആറാം സ്ഥാനത്തും ഏഴാം സ്ഥാനത്തും എത്തിയപ്പോൾ ബെൽജിയം രണ്ട് സ്ഥാനങ്ങൾ താഴേക്ക് പോയി എട്ടാം സ്ഥാനത്തെത്തി. ഇറ്റലിയാണ് ഒമ്പതാം സ്ഥാനത്ത്. ഏറെ കാലത്തെ ഇടവേളയ്ക്ക് ശേഷം ആദ്യ പത്തിനുള്ളിൽ ജർമനി ഇടം നേടി.

Content Highlights: New Fifa ranking for Indian football team

To advertise here,contact us