ലണ്ടൻ ഡെർബിയിൽ വെസ്റ്റ്ഹാമിനെ തോൽപ്പിച്ച് ആഴ്‌സണൽ; ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ രണ്ടാമത്

വിജയത്തോടെ 13 മത്സരങ്ങളിൽ നിന്ന് 25 പോയിന്റുമായി ആഴ്‌സണൽ പ്രീമിയർ ലീഗ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് കയറി

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന ലണ്ടൻ ഡെർബിയിൽ ആഴ്‌സണലിന് ജയം. വെസ്റ്റ് ഹാമിനെ രണ്ടിനെതിരെ അഞ്ച് ഗോളുകൾക്ക് തോൽപിച്ചാണ് ആഴ്‌സണൽ ജയം നേടിയത്. മത്സരത്തിന്റെ ആദ്യ പകുതിയിലാണ് മുഴുവൻ ഗോളുകളും പിറന്നത്. 10-ാം മിനിറ്റിൽ ഗബ്രിയേലിന്റെ ഗോളിൽ ആഴ്‌സണൽ മത്സരത്തിലെ ആദ്യ ഗോൾ നേടി. 27-ാം മിനിറ്റിൽ ലിയാൻഡ്രോ ട്രോസാർഡ് ലീഡ് ഇരട്ടിയാക്കി. 34-ാം മിനിറ്റിൽ പെനൽറ്റി ഗോളിലൂടെ മാർട്ടിൻ ഒഡെഗാർഡും സ്കോർ ചെയ്തതോടെ ലിവർ പൂൾ മൂന്ന് ഗോളിന്റെ ലീഡിലെത്തി. 36 -ാം മിനിറ്റിൽ ഹാവെർട്സിന്റെ ഗോളിൽ ആഴ്‌സണൽ വീണ്ടും ഗോൾ നേടി നാലിലെത്തിച്ചു.

West Ham v Arsenal. Seven first-half goals. Here they all are ⬇️pic.twitter.com/9W6KkX61Kv

ശേഷം ബിസാക്കയിലൂടെയും എമേഴ്‌സണിലൂടെയും വെസ്റ്റ് ഹാം മറുപടി നൽകി സ്കോർ 4-2 ലെത്തിച്ചു. ഇടവേളയ്ക്ക് തൊട്ടുമുമ്പ് ബുക്കയോ സാക്ക പെനൽറ്റി ഗോളിലൂടെ സ്കോർ 5-2 ലെത്തിച്ചു. രണ്ടാം പകുതിയിലും ആഴ്‌സണൽ മികച്ച കളി പുറത്തെടുത്തിരുന്നുവെങ്കിലും ഗോൾ നേടാനായില്ല. വിജയത്തോടെ 13 മത്സരങ്ങളിൽ നിന്ന് 25 പോയിന്റുമായി ആഴ്‌സണൽ പ്രീമിയർ ലീഗ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് കയറി.

Content Highlights: Arsenal jumped to second in the Premier League table with a 5-2 win over West Ham in London Stadium

 

To advertise here,contact us