ഐ ലീഗ് ഫുട്ബാൾ; ഗോകുലത്തിന് വീണ്ടും സമനിലകുരുക്ക്

സമനിലയോടെ മൂന്ന് കളികളില്‍ നിന്ന് അഞ്ചു പോയന്റുമായി ഗോകുലം നാലാം സ്ഥാനത്തേക്കിറങ്ങി

ഐ ലീഗ് ഫുട്‌ബോളില്‍ ഗോകുലം കേരള എഫ്‌സിക്ക് വീണ്ടും സമനില കുരുക്ക്. മുൻ ചാമ്പ്യന്മാരായ ഗോകുലം എഫ്‌സി ഐസ്വാള്‍ എഫ്‌സിയോടായിരുന്നു സമനില വഴങ്ങിയത്. സ്വന്തം മൈതാനത്ത് നടന്ന മത്സരം സ്കോർ 1-1 ൽ അവസാനിച്ചു.13-ാം മിനിറ്റില്‍ ലാല്‍റിന്‍ഫെലയിലൂടെ ഐസ്വാൾ ആണ് ആദ്യം ഗോൾ നേടിയത്. ആദ്യ പകുതിയുടെ അധികസമയത്ത് റിഷാദ് നേടിയ ഗോളില്‍ ഗോകുലംപക്ഷെ സമനില പിടിച്ചു. സെര്‍ജിയോയുടെ പാസില്‍ നിന്ന് റിഷാദിന്റെ ലോങ് റേഞ്ചര്‍ ഐസ്വാള്‍ വലതുളയ്ക്കുകയായിരുന്നു.

സമനിലയോടെ മൂന്ന് കളികളില്‍ നിന്ന് അഞ്ചു പോയന്റുമായി ഗോകുലം നാലാം സ്ഥാനത്തേക്കിറങ്ങി. അഞ്ചു പോയന്റ് തന്നെയാണെങ്കിലും ഗോള്‍ വ്യത്യാസത്തില്‍ ഗോകുലത്തെ മറികടന്ന് ഐസ്വാള്‍ മൂന്നാം സ്ഥാനത്തെത്തി. മൂന്ന് മത്സരങ്ങളിൽ നിന്ന് ഏഴ് പോയിന്റുമായി ഡെംപോ എസ് സിയാണ് ഒന്നാം സ്ഥാനത്ത്. രണ്ട് മത്സരങ്ങളിൽ നിന്ന് ആറ് പോയിന്റുള്ള ഇന്റർ കാശി രണ്ടാം സ്ഥാനത്തുമാണ്.

Content Highlights: iLeague Football; Gokulam is tied again

To advertise here,contact us