വണ്ടര്‍സ്‌ട്രൈക്കുമായി മലയാളിതാരം; ഐഎസ്എല്ലില്‍ മുഹമ്മദന്‍സിനെ വീഴ്ത്തി ജംഷഡ്പൂര്‍

ജെആര്‍ഡി ടാറ്റ സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ നടന്ന മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് എല്ലാ ഗോളുകളും പിറന്നത്

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മുഹമ്മദന്‍സ് എസ്‌സിക്കെതിരെ തകര്‍പ്പന്‍ വിജയവുമായി ജംഷഡ്പൂര്‍ എഫ്‌സി. സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകളുടെ വിജയമാണ് ജംഷഡ്പൂര്‍ സ്വന്തമാക്കിയത്. ജംഷഡ്പൂരിന് വേണ്ടി മലയാളി താരം മുഹമ്മദ് സനാനും ഗോളടിച്ചു.

ജെആര്‍ഡി ടാറ്റ സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ നടന്ന മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് എല്ലാ ഗോളുകളും പിറന്നത്. 53-ാം മിനിറ്റില്‍ മലപ്പുറം സ്വദേശി മുഹമ്മദ് സനാനാണ് തകര്‍പ്പന്‍ ഗോളിലൂടെ ആതിഥേയരെ മുന്നിലെത്തിച്ചത്. 61-ാം മിനിറ്റില്‍ ഹാവിയര്‍ സിവേറിയോയിലൂടെ ജംഷഡ്പൂര്‍ ലീഡ് ഇരട്ടിയാക്കി.

79-ാം മിനിറ്റില്‍ കോര്‍ണറില്‍ നിന്ന് സ്റ്റീഫന്‍ ഈസെ മൂന്നാം ഗോള്‍ നേടിയതോടെ ജംഷഡ്പൂര്‍ വിജയമുറപ്പിച്ചു. 88-ാം മിനിറ്റില്‍ ഒരു ഹെഡര്‍ ഗോളിലൂടെ മുഹമ്മദ് ഇര്‍ഷാദ് തിരിച്ചടിച്ചെങ്കിലും അത് മുഹമ്മദന്‍സിന്റെ ആശ്വാസഗോള്‍ മാത്രമായി മാറി.

Also Read:

Other Sports
ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം പി വി സിന്ധു വിവാഹിതയാകുന്നു

വിജയത്തോടെ പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്തേക്കുയരാന്‍ ജംഷഡ്പൂരിന് സാധിച്ചു. ഒന്‍പത് മത്സരങ്ങളില്‍ നിന്ന് 15 പോയിന്റാണ് ജംഷഡ്പൂരിന്റെ സമ്പാദ്യം. അഞ്ച് പോയിന്റ് മാത്രമുള്ള മുഹമ്മദന്‍സ് പട്ടികയില്‍ 12-ാമതാണ്.

Content Highlights: ISL 2024-25: Jamshedpur Finally Back to Winning Ways as beats Mohammedan SC

To advertise here,contact us