ഒടുവിൽ മാഞ്ചസ്റ്റർ സിറ്റിക്ക് വിജയം; പ്രീമിയർ ലീഗിൽ രണ്ടാമതായി ചെൽസി

മറ്റൊരു മത്സരത്തിൽ ആഴ്സണൽ എതിരില്ലാത്ത രണ്ട് ​ഗോളുകൾക്ക് മാഞ്ചസ്റ്റർ യുണൈറ്റഡിനെ പരാജയപ്പെടുത്തി.

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ ഒടുവിൽ മാഞ്ചസ്റ്റർ സിറ്റിക്ക് വിജയം. തുടർതോൽവികളുടെ നാല് മത്സരങ്ങൾക്ക് ശേഷമാണ് മാഞ്ചസ്റ്റർ സിറ്റി ഇംഗ്ലീഷ് പ്രീമിയർ ലീ​ഗിൽ വിജയിക്കുന്നത്. നോട്ടിങ്ഹാം ഫോറസ്റ്റിനെ എതിരില്ലാത്ത മൂന്ന് ​ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് പെപ് ​ഗ്വാർഡിയോളയുടെ സം​ഘം വിജയം ആഘോഷിച്ചത്. എല്ലാ ലീ​ഗുകളിലുമായി തുടർച്ചയായ ഏഴ് മത്സരങ്ങളിൽ മാഞ്ചസ്റ്റർ സിറ്റി വിജയം അറിഞ്ഞിരുന്നില്ല.

മത്സരത്തിന്റെ എട്ടാം മിനിറ്റിൽ എട്ടാം മിനിറ്റിൽ ബെർണാഡോ ഡി സിൽവയാണ് ആദ്യ ​ഗോൾ നേടിയത്. 31-ാം മിനിറ്റിൽ കെവിൻ ഡി ബ്രുയ്നെ ​​ഗോൾ നേട്ടം രണ്ടാക്കി. രണ്ടാം പകുതിയിൽ 57-ാം മിനിറ്റിൽ ജെറമി ഡോക്കുവിന്റെ ​ഗോൾ കൂടിയായതോടെ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി ആധിപത്യപരമായ വിജയം ഉറപ്പിച്ചു.

മറ്റൊരു മത്സരത്തിൽ ആഴ്സണൽ എതിരില്ലാത്ത രണ്ട് ​ഗോളുകൾക്ക് മാഞ്ചസ്റ്റർ യുണൈറ്റഡിനെ പരാജയപ്പെടുത്തി. 54-ാം മിനിറ്റിൽ ജൂറിയൻ ടിമ്പർ, 73-ാം മിനിറ്റിൽ വില്യം സാലിബ എന്നിവരാണ് ​ഗണ്ണേഴ്സിനായി ​ഗോളുകൾ നേടിയത്. സതാംപ്ടണിനെ ഒന്നിനെതിരെ അഞ്ച് ​ഗോളുകൾക്ക് പരാജയപ്പെടുത്തി ചെൽസിയും വിജയം ആഘോഷിച്ചു. ന്യൂകാസിലും ലിവർപൂളും തമ്മിലുള്ള മത്സരം ഇരുടീമുകളും മൂന്ന് ​ഗോളുകൾ വീതം നേടി സമനിലയിൽ പിരിഞ്ഞു.

Also Read:

Cricket
ക്യാപ്റ്റൻ ക്ലാസൻ; പാകിസ്താനെതിരായ ട്വന്റി 20 പരമ്പരയിൽ ദക്ഷിണാഫ്രിക്കയെ നയിക്കും

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗ് പോയിന്റ് ടേബിളിൽ 14 മത്സരങ്ങളിൽ നിന്ന് 35 പോയിന്റുമായി ലിവർപൂളാണ് ഒന്നാം സ്ഥാനത്തുള്ളത്. 14 മത്സരങ്ങളിൽ നിന്ന് 28 പോയിന്റ് നേടിയ ചെൽസിയാണ് രണ്ടാം സ്ഥാനത്ത്. 14 മത്സരങ്ങളിൽ നിന്ന് 28 പോയിന്റുമായി ആഴ്സണൽ തൊട്ടുപിന്നിൽ മൂന്നാം സ്ഥാനത്തുമുണ്ട്. നോട്ടിങ്ഹാം ഫോറസ്റ്റിനെതിരായ വിജയത്തോടെ നിലവിലെ ചാംപ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി ഒരു സ്ഥാനം മെച്ചപ്പെടുത്തി നാലാം സ്ഥാനത്തേയ്ക്ക് ഉയർന്നു.

Content Highlights: Manchester City F.C. back to the winning path, Chelsea F.C. sealed second spot in EPL table

To advertise here,contact us