ഗണ്ണേഴ്‌സിന്റെ 'ഡബിള്‍ ബാരല്‍'; പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് പരാജയം

പുതിയ കോച്ച് റൂബന്‍ അമോറിമിന് കീഴില്‍ യുണൈറ്റഡ് വഴങ്ങുന്ന ആദ്യത്തെ പരാജയമാണിത്

പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ വീഴ്ത്തി ആഴ്‌സണല്‍. എമിറേറ്റ്‌സില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ഗണ്ണേഴ്‌സ് വിജയം സ്വന്തമാക്കിയത്. പുതിയ കോച്ച് റൂബന്‍ അമോറിമിന് കീഴില്‍ യുണൈറ്റഡ് വഴങ്ങുന്ന ആദ്യത്തെ പരാജയമാണിത്.

BIG WIN IN N5 ✊ pic.twitter.com/tS7QJkbGbu

കോര്‍ണറുകളില്‍ നിന്നാണ് ആഴ്‌സണല്‍ രണ്ട് ഗോളുകളും നേടിയത്. ആഴ്‌സണലിന്റെ തട്ടകത്തില്‍ ആദ്യപകുതി ഗോള്‍രഹിതമായിരുന്നു. 54-ാം മിനിറ്റില്‍ ജൂറിയന്‍ ടിംബറാണ് ഗണ്ണേഴ്‌സിന്റെ ആദ്യഗോള്‍ നേടിയത്. ഡക്ലാന്‍ റൈസ് എടുത്ത കോര്‍ണറില്‍ നിന്നാണ് ടിംബര്‍ വല കുലുക്കിയത്.

Also Read:

Football
ലാസ്റ്റ് മിനിറ്റ് ത്രില്ലര്‍; ലിവര്‍പൂളിനെ സമനിലയില്‍ കുരുക്കി ന്യൂകാസില്‍ യുണൈറ്റഡ്

ഗോള്‍ തിരിച്ചടിക്കാന്‍ ശ്രമിച്ചെങ്കിലും ഗണ്ണേഴ്‌സിന് കാര്യമായ വെല്ലുവിളി ഉയര്‍ത്താന്‍ യുണൈറ്റഡിന് സാധിച്ചില്ല. ഇതിനിടെ 73-ാം മിനിറ്റില്‍ ലഭിച്ച മറ്റൊരു കോര്‍ണറില്‍ നിന്ന് ആഴ്‌സണല്‍ രണ്ടാം ഗോളും കണ്ടെത്തി. വില്ല്യം സാലിബയുടെ ഗോളില്‍ ആഴ്‌സണല്‍ വിജയം ഉറപ്പിച്ചു. വിജയത്തോടെ 28 പോയിന്റുമായി മൂന്നാം സ്ഥാനത്ത് നില്‍ക്കുകയാണ് ആഴ്‌സണല്‍. 19 പോയിന്റുമായി 11-ാമതാണ് യുണൈറ്റഡ്.

Content Highlights: Premier League: Arsenal 2-0 Manchester United

To advertise here,contact us