കടം വീട്ടണം, തിരിച്ചുവരണം; ഇന്ന് ബ്ലാസ്റ്റേഴ്‌സ് ബെംഗളൂരു പോരാട്ടം

അവസാനമായി കളിച്ച മൂന്ന് കളിയിലും തോറ്റ ബ്ലാസ്റ്റേഴ്‌സിന് സീസണിൽ തീരിച്ചുവരാൻ ഇന്നത്തെ കളി ജയിച്ചേ പറ്റൂ

ഐ എസ് എല്ലിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സ്- ബെംഗളൂരു എഫ്‌സി പോരാട്ടം. ബെംഗളൂരുവിന്റെ ഹോം മൈതാനമായ ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിലാണ് മത്സരം. സീസണിൽ റെക്കോർഡ് കാണികളെത്തിയിരുന്ന ഇരു ടീമുകളും തമ്മിലുള്ള ബ്ലാസ്റ്റേഴ്‌സിന്റെ ഹോം മത്സരത്തിൽ കേരളം തോറ്റിരുന്നു. അന്ന് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് തോറ്റത്.

അവസാനമായി കളിച്ച മൂന്ന് കളിയിലും തോറ്റ ബ്ലാസ്റ്റേഴ്‌സിന് സീസണിൽ തീരിച്ചുവരാൻ ഇന്നത്തെ കളി ജയിച്ചേ പറ്റൂ, സ്വന്തം മണ്ണിൽ ഗോവക്കെതിരെ നടന്ന കഴിഞ്ഞ മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് തോറ്റിരുന്നു. നിലവിൽ പത്ത് മത്സരം പൂർത്തിയായപ്പോൾ 11 പോയിന്റ് മാത്രമുള്ള ബ്ലാസ്റ്റേഴ്‌സ് പട്ടികയിൽ പത്താം സ്ഥാനത്താണ്. അതേ സമയം കഴിഞ്ഞ മത്സരത്തിൽ ഒഡീഷയോട് രണ്ടിനെതിരെ നാല് ഗോളുകൾക്ക് തോറ്റ ബെംഗളൂരു എഫ്‌സിയും ജയത്തോടെ തിരിച്ചുവരവ് ലക്ഷ്യമിട്ടാണിറങ്ങുന്നത്.

Also Read:

Football
വീണ്ടും പെനാല്‍റ്റി പാഴാക്കി എംബാപ്പെ; ലാ ലിഗയില്‍ റയലിന് തോല്‍വി

പത്ത് മത്സരങ്ങളിൽ നിന്ന് ആറ് ജയവും രണ്ട് സമനിലയും രണ്ട് തോൽവിയുമുള്ള ബെംഗളൂരു പക്ഷെ രണ്ടാം സ്ഥാനത്തുണ്ട്. ഐ എസ് എല്ലിലെ ഇന്നത്തെ മറ്റൊരു മത്സരത്തിൽ ഈസ്റ്റ് ബംഗാൾ എഫ്‌സി ചെന്നൈ എഫ്‌സിയെ നേരിടും. വൈകുന്നേരം അഞ്ച് മണിക്കാണ് ഈ മത്സരം.

Content Highlights:  kerala blasters fc vs bengaluru fc

To advertise here,contact us