യൂറോപ്പ കോൺഫറൻസ് ലീഗിൽ ചെൽസി കുതിപ്പ്; അഞ്ചിൽ അഞ്ച് ജയം

രണ്ടാം നിര ടീമുമായി ഇറങ്ങിയാണ് ചെൽസി വിജയം പിടിച്ചെടുത്തത്

യൂറോപ്പ കോൺഫറൻസ് ലീഗിൽ വിജയകുതിപ്പ് തുടർന്ന് ചെൽസി. ഗ്രൂപ്പ് ഘട്ട മത്സരത്തിൽ അസ്താനയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ചെൽസി തകർത്തത്. രണ്ടാം നിര ടീമുമായി ഇറങ്ങിയാണ് ചെൽസി വിജയം പിടിച്ചെടുത്തത്.

Victory in Kazakhstan! 👊🔵#CFC | #UECL pic.twitter.com/Xz5iygkm7v

മത്സരത്തിന്റെ തുടക്കത്തിൽ തന്നെ കളിയുടെ നിയന്ത്രണം ഏറ്റെടുത്തായിരുന്നു ആധികാരിക ജയം. മത്സരത്തിന്റെ 14-ാം മിനിറ്റിൽ യുവ താരം മാർക്ക് ഗ്യൂയി ആദ്യ ഗോൾ നേടി. നാല് മിനിട്ടുകൾക്കകം അസ്താനയുടെ സെൽഫ് ഗോളിൽ ചെൽസി ലീഡ് രണ്ടാക്കി ഉയർത്തി. 39-ാം മിനിറ്റിൽ റാഫേൽ വീഗ ചെൽസിയുടെ മൂന്നാം ഗോൾ നേടി. രണ്ടാം പകുതിക്ക് തൊട്ടുമുമ്പായി മാരിൻ ടോമസോവിലൂടെ ആതിഥേയർ ഗോൾ മടക്കി. വിജയത്തോടെ അഞ്ചിൽ അഞ്ച് ജയവുമായി 15 പോയിന്റുമായി ഒന്നാം സ്ഥാനത്ത് നിൽക്കുകയാണ് ചെൽസി.

Content Highlights: Astana 1-3 Chelsea, UEFA Conference League

To advertise here,contact us