അജ്‌സൽ ദി ഹീറോ; സന്തോഷ് ട്രോഫിയിൽ കേരളത്തിന് രണ്ടാം ജയം

ആദ്യ പകുതിയുടെ 39-ാം മിനിറ്റിൽ മുഹമ്മദ് അജ്സലാണ് കേരളത്തിന് ലീഡ് നൽകിയത്

സന്തോഷ് ട്രോഫിയിലെ ഫൈനൽ റൗണ്ട് പോരാട്ടത്തിൽ കേരളത്തിന് തുടർച്ചയായ രണ്ടാം ജയം. മേഘാലയയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് കേരളം തോൽപ്പിച്ചത്. ആദ്യ മത്സരത്തിൽ കേരളം ഗോവയെ തോൽപ്പിച്ചിരുന്നു.

ആദ്യ പകുതിയുടെ 39-ാം മിനിറ്റിൽ മുഹമ്മദ് അജ്സലാണ് കേരളത്തിന് ലീഡ് നൽകിയത്. പെനാൽറ്റി ബോക്സിങ് പുറത്ത് നിന്ന് അജ്‌സൽ തൊടുത്ത പവർഫുൾ ഷോട്ട് വലയിൽ പതിക്കുകയായിരുന്നു. ആദ്യ മത്സരത്തിൽ അജ്‌സൽ ഒരു ഗോളും രണ്ട് അസിസ്റ്റും നേടിയിരുന്നു. ഗോവയെ മൂന്നിനെതിരെ നാല് ഗോളുകൾക്കാണ് തോൽപ്പിച്ചിരുന്നത്. ഇനി ഒഡീഷയുമായി ഡിസംബർ 19 നാണ് കേരളത്തിന്റെ അടുത്ത മത്സരം. നിലവിൽ രണ്ട് മത്സരങ്ങളിൽ നിന്ന് രണ്ട് ജയവുമായി ആറ് പോയിന്റിൽ ഗ്രൂപ്പ് ബിയിൽ ഒന്നാം സ്ഥാനത്താണ് കേരളം.

Content Highlights: santosh trophy; Kerala win vs Meghalaya

To advertise here,contact us