18 കാരൻ ഗുയിക്ക് ഹാട്രിക്; യുവേഫ കോൺഫറൻസ് ലീഗിൽ ചെൽസിക്ക് ആറാം ജയം

യുവ താരം മാർക് ഗുയി ആദ്യ പകുതിയിൽ തന്നെ ഹാട്രിക് നേടി

യുവേഫ കോൺഫറൻസ് ലീഗിൽ വിജയ കുതിപ്പ് തുടർന്ന് ചെൽസി. ഇന്ന് നടന്ന പോരാട്ടത്തിൽ സ്റ്റാംഫോബ്രിഡ്ജിൽ വെച്ച് ഐറിഷ് ക്ലബായ ഷാംറോക്ക് റോവേഴ്സിനെ നേരിട്ട ചെൽസി ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് വിജയിച്ചത്. യുവ താരം മാർക് ഗുയി ആദ്യ പകുതിയിൽ തന്നെ ഹാട്രിക് നേടി.

Also Read:

Football
സന്തോഷ് ട്രോഫിയില്‍ വിജയത്തുടര്‍ച്ച; ഒഡീഷയെ വീഴ്ത്തി കേരളം ക്വാര്‍ട്ടറില്‍

22-ാം മിനിറ്റിലും 34-ാം മിനിറ്റിലും 45-ാം മിനിറ്റിലും 18 കാരനായ മാർക്ക് ഗുയി ഗോൾ നേടി. ഗുയിയെ കൂടാതെ ഡ്യൂസ്ബറി 40-ാം മിനിറ്റിലും കുകുറേയ 58-ാം മിനിറ്റിലും ഗോൾ നേടി ചെൽസിയുടെ ഗോൾ നേട്ടം അഞ്ചാക്കി മാറ്റി. ആറ് മത്സരങ്ങൾ കഴിഞ്ഞപ്പോൾ ആറും വിജയിച്ച് ചെൽസി 18 പോയിന്റുമായി ഒന്നാമത് നിൽക്കുകയാണ്. 26-ാം മാർക്കസ് പൂം ആണ് ഷാംറോക്ക് റോവേഴ്സിന് വേണ്ടി ആശ്വാസ ഗോൾ നേടിയത്.

Content Highlights: Chelsea 5-1 Shamrock Rovers: Guiu Hatrick

To advertise here,contact us