മുഹമ്മദൻസിനെ മൂന്നടിച്ച് കൊച്ചിയിൽ ബ്ലാസ്റ്റേഴ്‌സിന്റെ തിരിച്ചുവരവ്

വിജയത്തോടെ 13 മത്സരങ്ങളിൽ നിന്ന് നാല് ജയവും രണ്ട സമനിലയും ഏഴ് തോൽവിയുമായി ബ്ലാസ്റ്റേഴ്സ് പത്താം സ്ഥാനത്തെത്തി

ഒടുവിൽ കൊച്ചിയിൽ ഗംഭീര തിരിച്ചുവരവ് നടത്തി കേരള ബ്ലാസ്റ്റേഴ്‌സ്. മുഹമ്മദൻസിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ ജയം. രണ്ടാം പകുതിയിലായിരുന്നു മുഴുവൻ ഗോളുകളും. 63-ാം മിനിറ്റിൽ സെൽഫ് ഗോളിലൂടെയായിരുന്നു ആദ്യ ഗോൾ. 81-ാം മിനിറ്റിൽ കുറോ സിംഗിന്റെ അസിസ്റ്റിൽ നോഹ തകർപ്പൻ ഹെഡർ ഗോൾ നേടിയതോടെ ലീഡ് രണ്ടാക്കി. ഒടുവിൽ രണ്ടാം പകുതിയുടെ അവസാനത്തിൽ കോഫ് കൂടി ഗോൾ കണ്ടെത്തിയതോടെ സ്കോർ 3-0 ആയി.

വിജയത്തോടെ 13 മത്സരങ്ങളിൽ നിന്ന് നാല് ജയവും രണ്ട സമനിലയും ഏഴ് തോൽവിയുമായി ബ്ലാസ്റ്റേഴ്സ് പത്താം സ്ഥാനത്തെത്തി. 12 മത്സരങ്ങളിൽ നിന്ന് ഒരു ജയമാണ് മാത്രമുള്ള മുഹമ്മദൻസ് ടേബിളിൽ അവസാന സ്ഥാനക്കാരായി 13-ാം സ്ഥാനത്ത് തുടരുകയാണ്.

Content Highlights:kerala blasters 3-0 mohammedans

To advertise here,contact us