ഓൾഡ് ട്രാഫോർഡിലും രക്ഷയില്ല; ബോൺമതിനോട് മൂന്ന് ഗോളിന് തോറ്റ് മാഞ്ചസ്റ്റർ യുണൈറ്റഡ്

17 മത്സരങ്ങളിൽ നിന്ന് ആറ് ജയവും നാല് സമനിലയും ഏഴ് തോൽവിയുമായി 22 പോയിന്റാണ് യൂണൈറ്റഡിനുള്ളത്

പുതിയ പരിശീലകൻ റൂബൻ അമോറിമിന്റെ കീഴിലും രക്ഷയില്ലാതെ മാഞ്ചസ്റ്റർ യുണൈറ്റഡ്. സ്വന്തം മൈതാനമായ ഓൾഡ് ട്രാഫോർഡിൽ നടന്ന ഇംഗ്ലീഷ് പ്രീമിയർ ലീഗ് മത്സരത്തിൽ ബോൺമതിനോട് എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയപ്പെട്ടത്.

തുടക്കത്തിൽ തന്നെ തകർച്ചയോടെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് തുടങ്ങിയത്. 29-ാം മിനിറ്റിൽ ഡീൻ ഹ്യുസനിലൂടെയായിരുന്നു

ബോൺമതിന്റെ ആദ്യ ഗോൾ. രണ്ടാം പകുതിയിൽ ബോൺമത് തങ്ങളുടെ രണ്ടാം ഗോൾ നേടി.61-ാം മിനിറ്റിൽ കിട്ടിയ പെനാൽട്ടി ക്ലൂയിവർട്ട് ഗോളാക്കി മാറ്റുകായയിരുന്നു.

Defeat.#MUFC || #MUNBOU

രണ്ട് മിനിറ്റുകൾക്ക് ശേഷം സെമന്യോയിലൂടെ ബോൺമത് മൂന്നാം ഗോളും നേടി. തോൽവിയോടെ യുണൈറ്റഡ് 13-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 17 മത്സരങ്ങളിൽ നിന്ന് ആറ് ജയവും നാല് സമനിലയും ഏഴ് തോൽവിയുമായി 22 പോയിന്റാണ് യൂണൈറ്റഡിനുള്ളത്. 17 മത്സരങ്ങളിൽ നിന്ന് എട്ട് ജയവും നാല് സമനിലയും അഞ്ച് തോൽവിയുമായി 28 പോയിന്റുള്ള ബോൺമത് അഞ്ചാം സ്ഥാനത്താണ്.

Content Highlights:Manchester United 0-3 Bournemouth,

To advertise here,contact us