ഡിപ്പോർടീവയെ അഞ്ച് ഗോളിൽ മുക്കി; റയൽ മാഡ്രിഡ് കോപ ഡെൽ റേ പ്രീ ക്വാർട്ടറിൽ

റയലിന്റെ യുവ താരം അർദ ഗുലർ ഇരട്ടഗോളുമായി തിളങ്ങി

ഡിപ്പോർടീവ മിനെറയെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് തോൽപ്പിച്ച് റയൽ മാഡ്രിഡ് കോപ ഡെൽ റേ പ്രീ ക്വാർട്ടറിൽ. റയലിന്റെയുവ താരം അർദ ഗുലർ ഇരട്ടഗോളുമായി തിളങ്ങിയപ്പോൾ ഫെഡെറികോ വാൽവെർദെ, ലൂക്ക മോഡ്രിച്, എഡ്വേഡോ കമവിംഗ എന്നിവർ ഓരോ ഗോളുകളും നേടി. 28, 88 മിനിറ്റുകളിലായിരുന്നു അർദ ഗുലറിന്റെ ഗോളുകൾ. വാൽവെർദെ അഞ്ചാം മിനിറ്റിലും കമവിംഗ 13-ാം മിനിറ്റിലും മോഡ്രിച് 55-ാം മിനിറ്റിലും വല കുലുക്കി.

Also Read:

Football
ഇന്ത്യൻ സൂപ്പർ ലീഗ്; ഡിസംബറിലെ യുവതാരമായി മലയാളി താരം വിഷ്ണു

കഴിഞ്ഞ ദിവസം ദുർബലരായ ബർബസ്ട്രോയെ എതിരില്ലാത്ത നാലു ഗോളിന് വീഴ്ത്തി ബാഴ്സലോണയും കോപ ഡെൽ റേ പ്രീ ക്വാർട്ടറിൽ കടന്നിരുന്നു. റോബർട്ട് ലെവൻഡോവ്സ്കി രണ്ടു ഗോളുകളുമായി മിന്നും പ്രകടനം കാഴ്ച വെച്ചപ്പോൾ എറിക് ഗാർസിയ, പാബ്ലോ ടോറെ എന്നിവരും വല കുലുക്കി.

Content Highlights: Real Madrid in to pre quarter of copa del rey

To advertise here,contact us