കാസിമിറോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടേക്കും; സൗദിയിലേക്കെന്ന് റിപ്പോർട്ടുകൾ

നേരത്തെ കാസിമിറോയെ ക്ലബിൽ എത്തിക്കണമെന്ന് അൽ നസർ ഒഫിഷ്യൽസുമായി റൊണാൾഡോ സംസാരിച്ചിരുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗ് ഫുട്ബോൾ ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ ബ്രസീൽ താരം കാസിമിറോ. സൗദി പ്രോ ലീ​ഗിലേക്കാണ് താരം നീങ്ങാനൊരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ മുൻ സഹതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കൊപ്പം അൽ നസറിലേക്കാണോ കാസിമിറോയുടെ നീക്കമെന്നതിൽ വ്യക്തത വന്നിട്ടില്ല. നേരത്തെ കാസിമിറോയെ ക്ലബിൽ എത്തിക്കണമെന്ന് അൽ നസർ ഒഫിഷ്യൽസുമായി റൊണാൾഡോ സംസാരിച്ചിരുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

നവംബറിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനായി റൂബൻ അമോറിം എത്തിയതിന് പിന്നാലെ കാസിമിറോയ്ക്ക് വലിയ അവസരങ്ങൾ ലഭിച്ചിരുന്നില്ല. അമോറിമിന് കീഴിൽ പ്രീമിയർ ലീ​ഗിൽ ആദ്യ രണ്ട് മത്സരങ്ങൾ മാത്രമായിരുന്നു കാസിമിറോ കളിച്ചത്. പിന്നാലെ അടുത്ത രണ്ട് മത്സരങ്ങളിൽ താരം പകരക്കാരനായും കളത്തിലെത്തി.

Also Read:

Cricket
'​എന്റെ കുടുംബത്തെ അപമാനിച്ചു, ഗാംഗുലിയെ കുറിച്ച് മോശമായി സംസാരിച്ചു'; വീണ്ടും ആരോപണവുമായി മനോജ് തിവാരി

32കാരനായ കാസിമിറോ ന്യൂകാസിൽ യുണൈറ്റഡിനെതിരായ മത്സരത്തിൽ ടീമിലെത്തിയെങ്കിലും ലിവർപൂളിനെതിരായ നിർണായക മത്സരത്തിൽ കളത്തിന് പുറത്തായി. സീസണിലെ മോശം പ്രകടനം കൂടിയായതോടെ കാസിമിറോയ്ക്ക് മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഇനി അധികം തുടരാൻ കഴിയില്ലെന്ന് വ്യക്തമാണ്.

Content Highlights: Casemiro Leave Manchester United to deal in Saudi Pro League

To advertise here,contact us