റയല് മാഡ്രിഡിനെതിരായ സ്പാനിഷ് സൂപ്പര് കപ്പ് ഫൈനലിനിടെ 'മെസ്സി… മെസ്സി' ചാന്റുകളുമായി ബാഴ്സലോണ ആരാധകര്. എല് ക്ലാസിക്കോയില് ത്രില്ലര് വിജയം സ്വന്തമാക്കിയ ബാഴ്സ കിരീടമുയര്ത്തുകയും ചെയ്തിരുന്നു. ജിദ്ദയിലെ കിങ് അബ്ദുള്ള സ്പോര്ട്സ് സ്റ്റേഡിയത്തില് നടന്ന മത്സരത്തില് രണ്ടിനെതിരെ അഞ്ച് ഗോളുകള്ക്കാണ് ബാഴ്സ വിജയിച്ചത്.
ആവേശപ്പോരാട്ടത്തിനിടയിലാണ് ആരാധകര് ഇതിഹാസതാരവും ബാഴ്സയുടെ മുന് താരവുമായ മെസ്സിക്ക് വേണ്ടി ആര്പ്പുവിളിച്ചത്. നാല് വര്ഷങ്ങള്ക്കുമുന്പാണ് ബാഴ്സയുടെ ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ മെസ്സി ക്ലബ്ബ് വിടുന്നത്. വര്ഷങ്ങള്ക്കിപ്പുറവും തങ്ങളുടെ പ്രിയപ്പെട്ട താരമായ മെസ്സിയെ ബാഴ്സ ആരാധകര് മറന്നിട്ടില്ലെന്നാണ് ഈ ചാന്റുകള് തെളിയിക്കുന്നത്.
"Messi, "Messi" chants at El Clasico by Barça fans ❤️💙 pic.twitter.com/n7bCB7JGk2
കലാശപ്പോരാട്ടം നടന്ന സൗദിയിലെ കിങ് അബ്ദുള്ള സ്പോര്ട്സ് സ്റ്റേഡിയത്തില് എത്തിയ ആരാധകരെല്ലാം മെസ്സി ചാന്റുകള് മുഴക്കുന്ന വീഡിയോ സോഷ്യല് മീഡിയയില് ഇതിനോടകം വൈറലാണ്.
2021ല് ബാഴ്സലോണയില് നിന്ന് പടിയിറങ്ങിയെങ്കിലും ബാഴ്സയുമായി തനിക്കുള്ള ആത്മബന്ധം മെസ്സി പിന്നീട് പലതവണ പ്രകടമാക്കിയിട്ടുണ്ട്. ബാഴ്സയുമായുള്ള 17 വര്ഷം നീണ്ട ബന്ധം അവസാനിപ്പിച്ച് ജര്മ്മന് ക്ലബ്ബായ പാരിസ് സെന്റ് ജര്മനിലേക്ക് (പിഎസ്ജി) മെസ്സി കൂടുമാറുകയായിരുന്നു. പിഎസ്ജിയില് രണ്ട് സീസണ് ചെലവഴിച്ച മെസ്സി നിലവില് അമേരിക്കന് ക്ലബ്ബായ ഇന്റര് മയാമിക്ക് വേണ്ടിയാണ് പന്തുതട്ടുന്നത്.
Content Highlights: Barcelona fans chant Lionel Messi's name in Supercopa final against Real Madrid