1960 കളുടെ അവസാനത്തിലും 1970 കളുടെ തുടക്കത്തിലും മാഞ്ചസ്റ്റർ സിറ്റിക്ക് നാല് പ്രധാന ട്രോഫികൾ നേടി കൊടുത്ത ഇംഗ്ലീഷ് താരം ടോണി ബുക്ക് അന്തരിച്ചു. 90-ാം വയസ്സിലായിരുന്നു അന്ത്യം. ഫുൾ ബാക്ക് ഡിഫൻഡറായിരുന്നു. 1966 നും 1974 നും ഇടയിൽ 315 മത്സരങ്ങളാണ് ടോണി ബുക്ക് കളിച്ചത്. അഞ്ചു ഗോളുകളും സിറ്റിക്കായി നേടി.
RIP Legend 🥹 https://t.co/xcQCYWWtJD
മാഞ്ചസ്റ്റർ സിറ്റി തന്നെയാണ് ഔദ്യോഗികമായി മുൻ ഇതിഹാസ താരത്തിന്റെ മരണം അറിയിച്ചത്. 'മുൻ മാഞ്ചസ്റ്റർ സിറ്റി ക്യാപ്റ്റനും മാനേജറുമായ ടോണി ബുക്ക് തന്റെ 90-ാം വയസ്സിൽ നമ്മളോട് വിട പറഞ്ഞത് വളരെ ദുഃഖത്തോടെയും ഹൃദയ ഭാരത്തോടെയും അറിയിക്കുന്നു. എല്ലാ അർത്ഥത്തിലും ഒരു യഥാർത്ഥ ക്ലബ്ബ് ഇതിഹാസമാണ് ടോണി, സിറ്റി പുറത്ത് വിട്ട കുറിപ്പിൽ പറയുന്നു.
'അറുപത് വർഷത്തോളം ടോണി മാഞ്ചസ്റ്റർ സിറ്റിയെ രൂപപ്പെടുത്താൻ സഹായിച്ചു, കളിക്കാരൻ, ക്യാപ്റ്റൻ, മാനേജർ എന്നീ നിലകളിൽ അദ്ദേഹം സംഭാവന നൽകിയതിൽ മാത്രമല്ല, സ്വയം പെരുമാറിയ രീതിയിലും', സിറ്റി ചെയർമാൻ ഖൽദൂൻ അൽ മുബാറക് പറഞ്ഞു.
Content Highlights:Tony Book: Former Manchester City captain, legend player and manager dies aged 90