ഓൾഡ് ട്രാഫോർഡിൽ തിരിച്ചുവരവ്; അമദ് ദിയാലോയുടെ ഹാട്രിക്കിൽ യുണൈറ്റഡിന് ജയം

സ്വന്തം മൈതാനമായ ഓൾഡ് ട്രാഫോർഡിൽ ഒരു ഗോളിന് പിറകിൽ പോയ ശേഷം തിരിച്ചുവന്നാണ് ജയം

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ സൗതാംപ്ടണെ ഒന്നിനെതിരെ മൂന്ന് ഗോളിന് തോൽപ്പിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്. സ്വന്തം മൈതാനമായ ഓൾഡ് ട്രാഫോർഡിൽ ഒരു ഗോളിന് പിറകിൽ പോയ ശേഷം തിരിച്ചുവന്നാണ് ജയം. അമദ് ദിയാലോയുടെ ഹാട്രിക്കാണ് ആതിഥേയരെ രക്ഷിച്ചത്.

The Hatrick AMAD DIALLO #GGMU #Manchesterunited pic.twitter.com/HLwhabGY9q

43-ാം മിനിറ്റിൽ കോർണറിൽ നിന്ന് ഉഗാർതെയുടെ സെൽഫ് ഗോൾ സൗതാംപ്ടണെ മുന്നിലെത്തിച്ചു. രണ്ടാം പകുതിയിൽ പിറകിൽ നിന്ന് തുടങ്ങിയ യുണൈറ്റഡ് 82-ാം മിനിറ്റിൽ അമദ് ദിയാലോയിലൂടെ സമനില ഗോൾ കണ്ടെത്തി. 90-ാം മിനിറ്റിൽ എറിക്സന്റെ പാസിൽ അമദ് വിജയ് ഗോൾ നേടി. 94-ാം സൗതാംപ്ടണിന്റെ പ്രതിരോധ നിരയിൽ നിന്നും പന്ത് തട്ടിയെടുത്ത് അമദ് തന്റെ ഹാട്രിക്ക് പൂർത്തിയാക്കി. സ്കോർ 3-1

Also Read:

Football
കളം നിറഞ്ഞ് യമാല്‍; കോപ്പ ഡെല്‍ റേയില്‍ ബാഴ്‌സയുടെ ഗോള്‍മഴ, റയല്‍ ബെറ്റിസിനെ വീഴ്ത്തി ക്വാര്‍ട്ടറില്‍

വിജയത്തോടെ 21 മത്സരങ്ങളിൽ നിന്ന് ഏഴ് ജയവും അഞ്ച് സമനിലയും ഒമ്പത് തോൽവിയുമായി 26 പോയിന്റിൽ 12-ാം സ്ഥാനത്തേക്ക് മാഞ്ചസ്റ്റര്‍ യുണെെറ്റഡ് കയറി. സൗതാംപ്ടണ് 21 മത്സരങ്ങളിൽ നിന്ന് ഒരു ജയവും മൂന്ന് സമനിലയും 17 തോൽവിയുമായി ആറ് പോയിന്റിൽ അവസാന സ്ഥാനത്താണ്.

Content Highlights:Amad Diallo hat-trick Manchester United beat Southampton

To advertise here,contact us