ഐ ലീഗിൽ ഗോകുലം കേരളയ്ക്ക് നിരാശ; ഹോം ഗ്രൗണ്ടിൽ നാംധാരിയോട്‌ പരാജയം

ആദ്യ പകുതിയിൽ നിന്നായിരുന്നു മത്സരത്തിലെ രണ്ട് ​ഗോളുകളും പിറന്നത്

ഐ ലീഗ്‌ ഫുട്‌ബോളിൽ ഗോകുലം കേരള എഫ്‌സിക്ക്‌ സ്വന്തം തട്ടകത്തിൽ വീണ്ടും നിരാശ. കോഴിക്കോട്‌ കോർപറേഷൻ ഇ എം എസ്‌ സ്‌റ്റേഡിയത്തിൽ പഞ്ചാബ്‌ ക്ലബ്‌ നാംധാരി എഫ്‌സിയോട്‌ മറുപടിയില്ലാത്ത രണ്ട്‌ ഗോളിനാണ്‌ ​ഗോകുലം പരാജയം വഴങ്ങിയത്. നാംധാരി എഫ്‌സിക്ക് വേണ്ടി മൻവീർ സിങ്ങും ബ്രസീലിയൻ താരം ക്ലെഡ്‌സൺ ഡിഗോളും ലക്ഷ്യം കണ്ടു.

ആദ്യ പകുതിയിൽ നിന്നായിരുന്നു മത്സരത്തിലെ രണ്ട് ​ഗോളുകളും പിറന്നത്. 15-ാം മിനിറ്റിൽ കോർണർ കിക്കിൽ നിന്ന്‌ മൻവീർ സിങ് ​നാംധാരിയുടെ ആദ്യ​ഗോൾ നേടി. 19-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ ക്ലെഡ്‌സൺ ഡിഗോൾ ​നാംധാരിയുടെ ലീഡ് ഇരട്ടിയാക്കി. രണ്ടാം പകുതിയിലും ​ഗോൾ തിരിച്ചടിക്കാൻ ​ഗോകുലത്തിന് കഴിയാതിരുന്നതോടെ നാംധാരി വിജയമുറപ്പിച്ചു.

Also Read:

Football
'പിഎസ്ജിയിലെത്തിയ മെസ്സിയോട് എംബാപ്പെയ്ക്ക് അസൂയ ഉണ്ടായിരുന്നു'; തുറന്നുപറഞ്ഞ് നെയ്മര്‍

മൂന്ന് വിജയവും നാല്‌ സമനിലയും രണ്ടു പരാജയവുമായി 13 പോയിന്റുള്ള ഗോകുലം നാലാമതാണ്‌. അഞ്ച് ജയവും രണ്ടു വീതം ജയവും സമനിലയുമായി 17 പോയിന്റുള്ള നാംധാരി രണ്ടാമതെത്തി. ഗോകുലം 24ന്‌ കോഴിക്കോട്ട്‌ ഇന്റർ കാശിയെ നേരിടും.

Content Highlights: I-League 2024-25: Namdhari FC beats Gokulam Kerala

To advertise here,contact us