ആസ്റ്റണ്‍ വില്ലയുടെ കിടിലന്‍ കംബാക്ക്; പ്രീമിയര്‍ ലീഗില്‍ സമനില വഴങ്ങി ആഴ്‌സണല്‍

മത്സരത്തില്‍ രണ്ട് ഗോളുകള്‍ക്ക് പിന്നിൽ നിന്നതിന് ശേഷമാണ് വില്ല സമനില പിടിച്ചത്.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആഴ്‌സണലിനെ സമനിലയില്‍ തളച്ച് ആസ്റ്റണ്‍ വില്ല. ആഴ്‌സണലിന്റെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ഇരുടീമുകളും രണ്ട് വീതം ഗോളുകളടിച്ച് പിരിഞ്ഞു. മത്സരത്തില്‍ രണ്ട് ഗോളുകള്‍ക്ക് പിന്നിൽ നിന്നതിന് ശേഷമാണ് വില്ല സമനില പിടിച്ചത്.

The points are shared at Emirates Stadium. Thank you for your support, Gooners. pic.twitter.com/ViKVDVl70b

സ്വന്തം കാണികള്‍ക്ക് മുന്നില്‍ മികച്ച രീതിയിലാണ് ആഴ്‌സണല്‍ തുടങ്ങിയത്. 35-ാം മിനിറ്റില്‍ ഗബ്രിയേല്‍ മാര്‍ട്ടിനെല്ലിയിലൂടെ ആഴ്‌സണല്‍ ലീഡെടുക്കുകയും ചെയ്തു. ഒന്നാം ഗോളിന് ശേഷം ആദ്യ പകുതിയില്‍ പിന്നീട് ഇരുടീമുകളില്‍ നിന്നും മികച്ച അവസരങ്ങള്‍ ഉണ്ടായിരുന്നില്ല.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ആഴ്‌സണല്‍ ലീഡ് ഇരട്ടിയാക്കി. 55-ാമത്തെ മിനിറ്റില്‍ കയ് ഹവേര്‍ട്‌സാണ് ഗണ്ണേഴ്‌സിന്റെ രണ്ടാം ഗോള്‍ നേടിയത്. രണ്ടാം ഗോളും വഴങ്ങിയതിന് പിന്നാലെ വില്ല കൂടുതല്‍ ഉണര്‍ന്നുകളിക്കാന്‍ തുടങ്ങി.

Also Read:

Football
പകുതിയിലധികം സമയവും 10 പേരുമായി പോരാട്ടം, നോർത്ത് ഈസ്റ്റിനോട് സമനില പിടിച്ച് ബ്ലാസ്റ്റേഴ്സ്

അഞ്ച് മിനിറ്റിനുള്ളില്‍ വില്ലയുടെ മറുപടിയെത്തി. 60-ാം മിനിറ്റില്‍ ഹെഡറിലൂടെ യൂറി ടിലമെന്‍സ് വില്ലയുടെ ആദ്യ ഗോള്‍ സ്വന്തമാക്കി. എട്ട് മിനിറ്റിനുള്ളില്‍ സമനില ഗോളും പിറന്നു. 68-ാം മിനിറ്റില്‍ ഒലി വാട്കിന്‍സാണ് വില്ലയുടെ രണ്ടാം ഗോള്‍ നേടിയത്. ലീഡ് കൈവിട്ടതോടെ വിജയഗോളിനായി പരിശ്രമിച്ചെങ്കിലും ആഴ്‌സണല്‍ ലക്ഷ്യത്തിലെത്തിയില്ല. ഇതോടെ ഇരുടീമുകളും ഓരോ പോയിന്റ് വീതം പങ്കിട്ടു.

പ്രീമിയര്‍ ലീഗ് പോയിന്റ് പട്ടികയില്‍ നിലവില്‍ രണ്ടാം സ്ഥാനത്താണ് ആഴ്‌സണല്‍. 22 മത്സരങ്ങളില്‍ 12 വിജയവും 50 പോയിന്റുമാണ് ഗണ്ണേഴ്‌സിന്റെ സമ്പാദ്യം. 22 മത്സരങ്ങളില്‍ 10 വിജയവും 36 പോയിന്റുമുള്ള വില്ല ഏഴാമതാണ്.

Content Highlights: Arsenal lose ground in title race after Villa comeback forces draw

To advertise here,contact us