പ്രീതം കോട്ടല്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് വിട്ടു, ഇനി ചെന്നൈയിനിന്റെ തട്ടകത്തില്‍; പകരമെത്തുന്നത് യുവതാരം

കഴിഞ്ഞ ദിവസം നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ കൊച്ചിയില്‍ നടന്ന മത്സരത്തില്‍ പ്രീതം ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ഇറങ്ങിയിരുന്നില്ല

കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഡിഫന്‍ഡര്‍ പ്രീതം കോട്ടല്‍ ക്ലബ്ബ് വിട്ടു. ബ്ലാസ്‌റ്റേഴ്‌സ് തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ബ്ലാസ്‌റ്റേഴ്‌സില്‍ നിന്ന് പടിയിറങ്ങി പ്രീതം ചെന്നൈയിന്‍ എഫ്‌സിയില്‍ ചേർന്നതായാണ് റിപ്പോർട്ടുകൾ.

രണ്ടര വര്‍ഷത്തേക്കുള്ള കരാറിലാണ് പ്രീതം ചെന്നൈയിലെത്തുന്നത്. കഴിഞ്ഞ ദിവസം നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ കൊച്ചിയില്‍ നടന്ന മത്സരത്തില്‍ പ്രീതം ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ഇറങ്ങിയിരുന്നില്ല. പ്രീതത്തിന് പകരം ചെന്നൈയില്‍ നിന്ന് യുവ ഡിഫന്‍ഡര്‍ ബികാഷ് യുംനം ബ്ലാസ്റ്റേഴ്‌സിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Also Read:

Football
പകുതിയിലധികം സമയവും 10 പേരുമായി പോരാട്ടം, നോർത്ത് ഈസ്റ്റിനോട് സമനില പിടിച്ച് ബ്ലാസ്റ്റേഴ്സ്

50ലധികം മത്സരങ്ങളില്‍ ഇന്ത്യന്‍ ദേശീയ ടീമിനെ പ്രതിനിധീകരിച്ച പ്രീതം 2023 സീസണിലാണ് കേരള ബ്ലാസ്റ്റേഴ്‌സിലെത്തുന്നത്. ബ്ലാസ്റ്റേഴ്‌സിന്റെ മലയാളി താരം സഹല്‍ അബ്ദുള്‍ സമദിനെ മോഹന്‍ ബഗാന് ട്രാന്‍സ്ഫര്‍ ചെയ്തപ്പോള്‍ സ്വാപ്പ് ഡീലിലൂടെയായിരുന്നു പ്രീതം കേരളത്തിലെത്തിയത്.

Content Highlights: Chennaiyin FC signs defender Pritam Kotal from Kerala Blasters

To advertise here,contact us