അൽ നസ്റിനായി റൊണാൾഡോയ്ക്ക് നൂറാം ഗോൾ കോൺഡ്രിബ്യൂഷൻ; അൽ ഖലീജിനെ തോൽപ്പിച്ചു

കരിയറിലെ 918-ാം ഗോളും അദ്ദേഹം നേടി

സൗദി പ്രോ ലീഗിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ചിറകിലേറി അൽ നസ്റിന് ജയം. അൽ ഖലീജിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഇന്ന് തകർത്തത്. ഇരട്ട ഗോളുകളുമായി റൊണാൾഡോ തിളങ്ങി. അൽ നസ്‌റിനായി തൻ്റെ 100-ാം ഗോൾ സംഭാവനയും കരിയറിലെ 918-ാം ഗോളും അദ്ദേഹം നേടി. 65-ാം മിനിറ്റിലും രണ്ടാം പകുതിയുടെ അധിക സമയത്തുമായിരുന്നു റൊണാൾഡോയുടെ ഗോളുകൾ.

🤖🇵🇹 Cristiano Ronaldo reaches 100 G/A in 92 games since he joined Al Nassr from Man United.918 career goals… 82 to go for 1000 goals milestone for Cristiano. pic.twitter.com/dQwhXVZazx

ഇരട്ട ഗോളോടെ ഗോൾഡൻ ബൂട്ട് പോരാട്ടത്തിൽ നിലവിലെ ലീഗിലെ ടോപ് സ്‌കോറർ അലക്‌സാണ്ടർ മിട്രോവിച്ചിനെ മറികടക്കാനും വെറ്ററൻ താരത്തിനായി. സീസണിലെ താരത്തിന്റെ 13-ാം ഗോളാണിത്. കഴിഞ്ഞ സീസണിൽ, മുൻ റയൽ മാഡ്രിഡ് ഗോൾ മെഷീൻ മുഴുവൻ മത്സരങ്ങളിൽ നിന്നായി 50 ഗോളുകൾ നേടിയിരുന്നു. ലീഗിൽ 35 ഗോളുകളുമായി സൗദി ഗോൾഡൻ ബൂട്ട് നേടി, മിട്രോവിച്ചിനെ ഏഴ് ഗോളുകളുടെ വലിയ വ്യത്യാസത്തിൽ പരാജയപ്പെടുത്തി.

Also Read:

Football
'മെസ്സിക്ക് വിദ്യാഭ്യാസവും പ്രൊഫഷണലിസവും കുറവ്'; വിവാദ ആംഗ്യം കാണിച്ച സംഭവത്തില്‍ മുന്‍ താരം

റൊണാൾഡോയ്ക്ക് കഴിഞ്ഞ രണ്ട് സീസണുകളിൽ മിന്നും പ്രകടനം നടത്തിയായിട്ടും സൗദി പ്രോ കിരീടം നേടാൻ ഇതുവരെ സാധിച്ചിട്ടില്ല. നിലവിൽ 16 മത്സരങ്ങളിൽ നിന്ന് ഒമ്പത് ജയവും അഞ്ച് സമനിലയും രണ്ട് തോൽവിയും അടക്കം 32 പോയിന്റുമായി മൂന്നാം സ്ഥാനത്താണ്. 43 പോയിന്റുമായി അൽഹിലാൽ ഒന്നാം സ്ഥാനത്തും 40 പോയിന്റുമായി അൽ ഇത്തിഹാദ് രണ്ടാം സ്ഥാനത്തുമാണ്.

Content Highlights: cristiano Ronaldo’s double goal helps Al Nassr to win vs Al Khaleej

To advertise here,contact us