ഇന്ത്യന്‍ സൂപ്പര്‍ ലീഗ്; ഹൈദരാബാദിനെ കീഴടക്കി നോര്‍ത്ത് ഈസ്റ്റ് നാലാം സ്ഥാനത്ത്

വിജയത്തോടെ പോയിന്റ് പട്ടികയില്‍ ബെംഗളൂരു എഫ്‌സിയെ മറികടന്ന് നാലാം സ്ഥാനത്തേക്ക് ഉയരാനും നോര്‍ത്ത് ഈസ്റ്റിന് സാധിച്ചു

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് തകര്‍പ്പന്‍ വിജയം. ഹൈദരാബാദിനെതിരായ മത്സരത്തില്‍ ഒന്നിനെതിരെ നാല് ഗോളുകളുടെ വിജയമാണ് നോര്‍ത്ത് ഈസ്റ്റ് സ്വന്തമാക്കിയത്. തകര്‍പ്പന്‍ വിജയത്തോടെ പോയിന്റ് പട്ടികയില്‍ ബെംഗളൂരു എഫ്‌സിയെ മറികടന്ന് നാലാം സ്ഥാനത്തേക്ക് ഉയരാനും നോര്‍ത്ത് ഈസ്റ്റിന് സാധിച്ചു.

സ്വന്തം തട്ടകമായ ഗുവാഹത്തിയിലെ ഇന്ദിരാ ഗാന്ധി അത്‌ലറ്റിക് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ 17-ാം മിനിറ്റില്‍ തന്നെ നോര്‍ത്ത് ഈസ്റ്റ് മുന്നിലെത്തി. ഗില്ലെര്‍മോ ഫെര്‍ണാണ്ടസാണ് നോര്‍ത്ത് ഈസ്റ്റിന്റെ ആദ്യ ഗോള്‍ നേടിയത്. ആദ്യ പകുതിയുടെ അവസാനം അലാദ്ദീന്‍ അജാറെ നോര്‍ത്ത് ഈസ്റ്റിന്റെ രണ്ടാം ഗോളും നേടി.

Also Read:

Football
സാന്റോസ് വഴി ബാഴ്‌സയിലേക്കോ? നെയ്മറിന്‍റെ സര്‍പ്രൈസ് നീക്കത്തിന് സാധ്യത ഒരുങ്ങുമെന്ന് റിപ്പോര്‍ട്ട്‌

രണ്ടാം പകുതിയില്‍ 70-ാം മിനിറ്റില്‍ ഹൈദരാബാദ് ഒരു ഗോള്‍ തിരിച്ചടിച്ചു. യുവ ഡിഫന്‍ഡര്‍ മനോജ് മുഹമ്മദ് ഗോള്‍ നേടിയെങ്കിലും അത് ഹൈദരാബാദിന്റെ ആശ്വാസഗോള്‍ മാത്രമായി മാറി. 79-ാം മിനിറ്റില്‍ അഷീര്‍ അക്തറിലൂടെ നോര്‍ത്ത് ഈസ്റ്റ് മൂന്നാം ഗോളും പത്ത് മിനിറ്റിന് ശേഷം മുഹമ്മദ് അലി ബെമാമര്‍ നാലാം ഗോളും നേടി.

വിജയത്തോടെ 18 മത്സരങ്ങളില്‍ നിന്ന് 28 പോയിന്റുമായാണ് നോര്‍ത്ത് ഈസ്റ്റ് നാലാം സ്ഥാനത്തേക്ക് കുതിച്ചത്. ഗോള്‍ വ്യത്യാസത്തില്‍ പിറകിലുള്ള ബെംഗളൂരുവാണ് അഞ്ചാം സ്ഥാനത്ത്. 18 മത്സരങ്ങളില്‍ 13 പോയിന്റുള്ള ഹൈദരാബാദ് 12-ാം സ്ഥാനത്താണ്.

Content Highlights: ISL 2024-25: NorthEast United eases past Hyderabad FC to move fourth

To advertise here,contact us