നോഹയും ലഗാറ്റോറും ബെഞ്ചില്‍; ചെന്നൈയിനെതിരായ ലൈനപ്പ് പ്രഖ്യാപിച്ച് ബ്ലാസ്റ്റേഴ്‌സ്

ചെന്നൈയിന്റെ ഹോം മൈതാനമായ ചെന്നൈയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിലാണ് മത്സരം

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ചെന്നൈയിന്‍ എഫ്‌സിക്കെതിരായ ടീം ലൈനപ്പ് പുറത്തുവിട്ട് കേരള ബ്ലാസ്റ്റേഴ്‌സ്. ചെന്നൈയിന്റെ ഹോം മൈതാനമായ ചെന്നൈയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിലാണ് മത്സരം. പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കാന്‍ ബ്ലാസ്റ്റേഴ്‌സിന് ഇന്ന് വിജയം അനിവാര്യമാണ്.

ചെന്നൈയിനെതിരെ അഡ്രിയാന്‍ ലൂണ നയിക്കുന്ന സ്‌ക്വാഡില്‍ സച്ചിന്‍ സുരേഷാണ് ഗോള്‍വല കാക്കാന്‍ ഇറങ്ങുന്നത്. മിലോസ് ഡ്രിന്‍സിച്ച്, ഹോര്‍മിപാം, സന്ദീപ് സിങ്, നവോച സിങ് എന്നിവരാണ് പ്രതിരോധനിരയിലുള്ളത്. ഡാനിഷ് ഫാറൂഖ്, ലൂണ എന്നിവര്‍ മധ്യനിരയില്‍ ഇറങ്ങുമ്പോള്‍ അമാവിയ റെന്റ്‌ലെയ്, ക്വാമെ പെപ്ര, ജീസസ് ജിമിനസ്, കോറോ സിങ് എന്നിവര്‍ ആക്രമണം നയിക്കും. നോഹയും ലഗാറ്റോറും വിബിന്‍ മോഹനനും ബെഞ്ചിലാണ്.

Also Read:

Cricket
സഞ്ജുവിനെ കുറിച്ച് ആര്‍ക്കും ഒന്നും പറയാനാവില്ല, അപ്പോഴേക്കും ന്യായീകരിക്കാന്‍ ആളുകളെത്തും; ട്രോളി മുന്‍ താരം

അവസാന മത്സരത്തില്‍ ഈസ്റ്റ് ബംഗാളിനോട് 2-1ന് പരാജയം വഴങ്ങിയ ബ്ലാസ്റ്റേഴ്സ് 18 മത്സരങ്ങളില്‍ നിന്ന് 21 പോയിന്റുമായി എട്ടാം സ്ഥാനത്താണ്. പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ ശേഷിക്കുന്ന മത്സരങ്ങളിലെല്ലാം ജയിക്കണം. ഇന്നത്തേത് ഉള്‍പ്പെടെ ആറു കളികളാണ് ബ്ലാസ്റ്റേഴ്‌സിന് ബാക്കിയുള്ളത്. 18 പോയിന്റുള്ള ചെന്നൈയിന്‍ പത്താമതാണ്.

ചെന്നൈയിനെതിരായ കേരള ബ്ലാസ്‌റ്റേഴ്‌സ് സ്‌ക്വാഡ്: സച്ചിന്‍ സുരേഷ്, നവോച സിങ്, മിലോസ് ഡ്രിന്‍സിച്ച്, ഹോര്‍മിപാം, സന്ദീപ് സിങ്, അഡ്രിയാന്‍ ലൂണ, ഡാനിഷ് ഫാറൂഖ്, അമാവിയ റെന്റ്‌ലെയ്, ക്വാമെ പെപ്ര, ജീസസ് ജിമിനസ്, കോറോ സിങ്

Content Highlights: ISL: Kerala Blasters Announce Playing eleven against Chennaiyin FC

To advertise here,contact us