ദേശീയ ഗെയിംസ്; പുരുഷ ഫുട്‌ബോളില്‍ മണിപ്പൂരിനെതിരെ കേരളത്തിന് വിജയം

സര്‍വീസസ്, ഡല്‍ഹി എന്നീ ടീമുകള്‍ക്കൊപ്പം ഗ്രൂപ്പ് ബിയിലാണ് കേരളം

ദേശീയ ഗെയിംസിലെ പുരുഷ ഫുട്‌ബോളില്‍ ആദ്യമത്സരത്തില്‍ വിജയം സ്വന്തമാക്കി കേരളം. മണിപ്പൂരിനെതിരെ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് കേരളം വിജയിച്ചത്. 54-ാം മിനിറ്റില്‍ ബിബിന്‍ ബോബനാണ് കേരളത്തിന്റെ വിജയഗോള്‍ സ്വന്തമാക്കിയത്.

Bibin Boban's solitary goal propels Kerala to a thrilling 1-0 victory over Manipur in the Men's Football match!#KeralaFootball #MensFootball #NationalGames #TeamKerala #BibinBoban pic.twitter.com/6i6J92zXcc

ഹല്‍ദ്വാനിയിലെ ജില്ലാ സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ ഉച്ചയ്ക്ക് രണ്ട് മണിക്കായിരുന്നു കിക്കോഫ്. സര്‍വീസസ്, ഡല്‍ഹി എന്നീ ടീമുകള്‍ക്കൊപ്പം ഗ്രൂപ്പ് ബിയിലാണ് കേരളം.

Also Read:

Other Sports
നാഷണൽ ഗെയിംസ് 2025; സുഫ്‌നയിലൂടെ കേരളത്തിന് ആദ്യ സ്വർണം

ഉത്തരാഖണ്ഡില്‍ നടന്നുകൊണ്ടിരിക്കുന്ന 38-ാം ദേശീയ ഗെയിംസില്‍ കേരളം ഇന്ന് ആദ്യ സ്വര്‍ണം കരസ്ഥമാക്കിയിരുന്നു. വനിതാ ഭാരോദ്വഹനം 45 കിലോഗ്രാം വിഭാഗത്തില്‍ സുഫ്ന ജാസ്മിനാണ് കേരളത്തിന് സ്വര്‍ണ മെഡല്‍ നേടി തന്നത്. കഴിഞ്ഞ ദിവസം നീന്തലില്‍ ഇരട്ട മെഡലുമായി സജന്‍ പ്രകാശ് കേരളത്തിന്റെ മെഡല്‍ വേട്ടയ്ക്ക് തുടക്കമിട്ടിരുന്നു. 200 മീറ്റര്‍ ഫ്രീസ്റ്റൈല്‍, 100 മീറ്റര്‍ ബട്ടര്‍ഫ്ളൈ എന്നിവയില്‍ വെങ്കല മെഡലുകളാണ് സജന്‍ നേടിയത്.

Content Highlights: National Games 2025: men's football Kerala Beats Manipur

To advertise here,contact us