ഇന്ത്യന് സൂപ്പര് ലീഗില് ചെന്നൈയിന് എഫ്സിക്കെതിരെ നിര്ണായക വിജയം സ്വന്തമാക്കിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. ചെന്നൈയിലെ ജവഹർലാല് നെഹ്റു സ്റ്റേഡിയത്തില് നടന്ന മത്സരത്തില് ഒന്നിനെതിരെ മൂന്ന് ഗോളുകളുടെ തകര്പ്പന് വിജയം സ്വന്തമാക്കിയതിലൂടെ സീസണിലെ പ്ലേ ഓഫ് പ്രതീക്ഷകള് സജീവമാക്കാനും ബ്ലാസ്റ്റേഴ്സിന് സാധിച്ചു. ഐഎസ്എല്ലിന്റെ ചരിത്രത്തില് തന്നെ ചെന്നൈയിന് എഫ്സിക്കെതിരെ അവരുടെ തട്ടകത്തില് ബ്ലാസ്റ്റേഴ്സ് നേടുന്ന ആദ്യ വിജയമാണിത്.
മത്സരഫലത്തിന്റെ സന്തോഷത്തിനിടയിലും ബ്ലാസ്റ്റേഴ്സിന്റെ ത്രില്ലര് വിജയത്തിന്റെ നിറം കെടുത്തുന്ന സംഭവങ്ങളാണ് ചെന്നൈയുടെ ഗ്രൗണ്ടില് അരങ്ങേറിയത്. മത്സരത്തിന്റെ അവസാനം ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റന് അഡ്രിയാന് ലൂണയും സൂപ്പര് സ്ട്രൈക്കര് നോഹ സദോയ്യും ഗ്രൗണ്ടില് വെച്ച് ഏറ്റുമുട്ടിയതാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. ഇഞ്ചുറി ടൈമില് സ്കോർ 1-3ന് നില്ക്കവേയായിരുന്നു സംഭവം.
🎥 | WATCH : Ugly scenes at the Marina Arena as Captain Adrian Luna and Noah Sadaoui face off each other. 😡 #90ndstoppage pic.twitter.com/9K2JPoUK2r
മത്സരത്തിന്റെ 80-ാം മിനിറ്റില് പകരക്കാരനായി കളത്തിലിറങ്ങിയ നോഹ അവസാന നിമിഷം നിര്ണായക അവസരം നഷ്ടപ്പെടുത്തിയിരുന്നു. പെനാല്റ്റി ബോക്സില് ഇഷാന് പണ്ഡിതയും ലൂണയും പാസിങ് ഓപ്ഷനായി ഉണ്ടായിരുന്നിട്ടും നോഹ സ്വയം ഷോട്ടിന് ശ്രമിച്ച് അവസരം കളഞ്ഞു. ഇതോടെ ക്യാപ്റ്റന് ലൂണ പ്രകോപിതനാവുകയും ഇരുവരും കൈയ്യേറ്റത്തോട് അടുക്കുകയും ചെയ്തു. പിന്നാലെ ഇഷാന് പണ്ഡിത ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.
The fight between Adrian Luna and Noah Sadaoui was unnecessary. It was disappointing and heartbreaking to see how two teammates reacted with each other. 💔#AdrianLuna #NoahSadaoui #KeralaBlasters #KBFC #CFCKBFC #ISL #IndianFootball pic.twitter.com/7jP2kc0Mcl
മത്സരം പിന്നീട് 1-3 എന്ന സ്കോറിന് ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കുകയായിരുന്നു. മത്സരത്തിന് ശേഷം ഇരുതാരങ്ങളും കൈ കൊടുക്കാതെയാണ് ഗ്രൗണ്ട് വിട്ടത്. അപ്രതീക്ഷിത സംഭവത്തില് ആരാധകര് അമ്പരക്കുകയും ചെയ്തു. ടീമിന്റെ ഐക്യം തകർക്കുന്ന സംഭവങ്ങളാണ് ഉണ്ടായിരിക്കുന്നതെന്നാണ് ആരാധകർ പറയുന്നത്.
Content Highlights: The ugly fight between Adrian Luna and Noah Sadaoui during Chennaiyin FC vs Kerala Blasters